ചിത്രങ്ങൾ എഡിറ്റ് ചെയ്യുന്നതിന് വേണ്ടി അഡോബിയുടെ ഇമേജ് എഡിറ്റിംഗ് സോഫ്റ്റ്‌വെയറായ ഫോട്ടോഷോപ്പ് ആകും പലരും ഉപയോഗിക്കുന്നത്. മികച്ച രീതിയിൽ ചിത്രം എഡിറ്റ് ചെയ്യാൻ സാധിക്കുന്നു എന്നതാണ് ജനപ്രീതി നേടാൻ കാരണം. എന്നാൽ ഇപ്പോഴിതാ ഉപയോക്താക്കൾക്ക് ഉപകാരപ്രദമാകും വിധത്തിൽ ഫോട്ടോഷോപ്പ് അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ഇനി ഫോട്ടോഷോപ്പ് ഉപയോഗിക്കുന്നതിനായി സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്ത് ബുദ്ധിമുട്ടേണ്ടതില്ല.
വെബ് ബ്രൗസർ ഉപയോഗിച്ച് ഫോട്ടോഷോപ്പ് വെബ്‌സൈറ്റ് സേവനം ലഭ്യമാകുമെന്ന അറിയിച്ചിരിക്കുകയാണ് കമ്പനി. ഫോട്ടോഷോപ്പിൽ ലഭ്യമായ എല്ലാ പ്ലാനുകളും ഏഴ് ദിവസത്തോളം ഇതിൽ സൗജന്്യമായി ഉപയോഗിക്കാനാകും. ക്രോം, ഫയർഫോക്‌സ്,എഡ്ജ് എന്നിങ്ങനെ ചില ബ്രൗസറുകളിൽ മാത്രമാകും ഫോട്ടോഷോപ്പ് വെബ് ലഭ്യമാകുക.
https://photoshop.adobe.com/discover എന്ന യുആർഎൽ ഉപയോഗിച്ച് സേവനം ലഭ്യമാകുന്നതാണ്. ഡെസ്‌ക്ടോപ്പ് ഫോട്ടോഷോപ്പിലെ മുഴുവൻ ടൂളുകളും ഇതിൽ ലഭിക്കില്ല. പാച്ച് ടൂൾ, പെൻ ടൂൾ എന്നിങ്ങനെയുള്ള അത്യാവശ്യ ടൂളുകളാകും ഇതിൽ ലഭ്യമാകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: