മുംബൈ: കൊടുംഭീകരന് അങ്കിള്‍ എന്ന ജാവേദ് പട്ടേലിനും നാല് കൂട്ടാളികള്‍ക്കുമെതിരെ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഐഎ. ഭാരതത്തിന്റെ സാമ്പത്തിക സ്ഥിരത താറുമാറുക്കുകയെന്ന ലക്ഷ്യത്തോടെ വ്യാജ കറന്‍സി കൈവെക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്ത കേസിലാണ് ദേശീയ അന്വേഷണ ഏജന്‍സി കുറ്റപത്രം സമര്‍പ്പിച്ചത്. അങ്കിളിന് പുറമേ റിയാസ് ഷിക്കില്ക്കര്, മുഹമ്മദ് ഫയാസ് ഫിക്കില്ക്കര്, നാസിര്‍ ചൗധരി എന്നിവര്‍ക്കെതിരെയുമാണ് മുംബൈയിലെ പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
റിയാസ് ഷിക്കില്ക്കറില് നിന്ന് 2000 രൂപയുടെ 149 ഉയര്‍ന്ന നിലവാരമുള്ള ഇന്ത്യന്‍ കറന്‍സി പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മറ്റ് മൂന്ന് പേരും അറസ്റ്റിലായത്. കഴിഞ്ഞ ഏപ്രലിലാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. തുടര്‍ന്ന് എന്‍ഐഎ കേസ് ഏറ്റെടുക്കുകയായിരുന്നു. പിന്നീട് 2023 മേയില്‍ അനധികൃത ആയുധങ്ങള്‍ കൈവശം വെച്ചതിന് ഫയാസിനെ അറസ്റ്റ് ചെയ്തിരുന്നു.
‘അങ്കിള്‍’ എന്ന ജാവേദ് പട്ടേലുമായി ഫയാസ് വാട്സ്ആപ്പ് വഴി ബന്ധപ്പെട്ടിരുന്നതായും ഇന്ത്യയില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഗൂഢാലോചന നടത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തി. ഇന്ത്യയുടെ സാമ്പത്തിക സ്ഥിരത തകര്‍ക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍, നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: