ഹാങ്ഷൗ: ഏഷ്യന്‍ ഗെയിംസ് പൂള്‍ എ മത്സരത്തില്‍ ഇന്ത്യന്‍ പുരുഷ ഹോക്കി ടീം നിലവിലെ ചാമ്പ്യന്‍മാരായ ജപ്പാനെ 4-2 ന് പരാജയപ്പെടുത്തി.ഗോങ്ഷു കനാല്‍ സ്പോര്‍ട്സ് പാര്‍ക്ക് സ്റ്റേഡിയത്തിലായിരുന്നു മത്സരം.
പൂള്‍ എയില്‍ പാകിസ്ഥാനില്‍ നിന്ന് ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാന്‍ ഇന്ത്യയെ ഈ ജയം സഹായിച്ചു. ഇന്ത്യയ്‌ക്കായി അഭിഷേക് രണ്ടും മന്‍ദീപ് സിംഗ്,അമിത് രോഹിദാസ് എന്നിവര്‍ ഓരോ ഗോളും നേടി.
ടോക്കിയോ ഒളിമ്പിക്സ് വെങ്കല മെഡല്‍ ജേതാക്കളായ ഇന്ത്യ, 13-ാം മിനിറ്റില്‍ അഭിഷേകിലൂടെ ആദ്യ ഗോള്‍ നേടി. 24-ാം മിനിറ്റില്‍ ഫോര്‍വേഡ് മന്‍ദീപ് സിംഗ് ഇന്ത്യയുടെ ലീഡ് ഇരട്ടിയാക്കി. 34-ാം മിനിറ്റില്‍ അമിത് രോഹിദാസ് മൂന്നാം ഗോള്‍ നേടി.
അവസാന പാദത്തിന്റെ മൂന്നാം മിനിറ്റില്‍ അഭിഷേക് ഇന്ത്യയുടെ നാലാം ഗോള്‍ നേടി.
കളിയുടെ അവസാന അഞ്ച് മിനിറ്റില്‍ ജെങ്കി മിതാനിയുടെയും റിയോസെ കാറ്റോയുടെയും ഗോളില്‍ ജപ്പാന്‍ രണ്ട് ഗോളുകള്‍ നേടി.
ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം ശനിയാഴ്ച നടക്കും.ഈ മത്സരത്തില്‍ വിജയിക്കുന്നവര്‍ പൂള്‍ എ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തും. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ സെമിയിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: