ലക്നൗ: ഭാരതീയ ഭാഷകളെ ആഘോഷിക്കുന്നതിനായി 75 ദിവസം നീണ്ടുനില്‍ക്കുന്ന ഭാരതീയ ഭാഷാ ഉത്സവ് ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ ആരംഭിച്ചു. പത്മശ്രീ പുരസ്കാര ജേതാക്കളും വിവിധ ഭാരതീയ ഭാഷകളിലെ പ്രതിനിധികളും പങ്കെടുക്കുന്നു.
ബഹുഭാഷാ സമ്മേളനം, രാമായണത്തെ ആസ്പദമാക്കിയുള്ള നാടകം എന്നിവ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രശസ്ത തമിഴ് കവി സുബ്രഹ്മണ്യ ഭാരതിയുടെ ജന്മദിനമായ ഡിസംബര്‍ 11 വരെ ഉത്സവം തുടരും.ഭാരതീയ ഭാഷാ ദിനമായി ആഘോഷിക്കുന്നതും അന്നാണ്.
ഈ 75 ദിവസ കാലയളവില്‍, സര്‍ക്കാര്‍ സ്കൂളുകളിലെ കുട്ടികളെ അഭിവാദന രീതിയായി ഇന്ത്യന്‍ ഭാഷകള്‍ ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കും. ഗുഡ്മോണിംഗിന് പകരം വരും ദിവസങ്ങളില്‍ സംസ്ഥാനത്തെ സ്കൂളുകളില്‍ വണക്കമോ നമസ്കാരമോ കേള്‍ക്കാം എന്നര്‍ത്ഥം.
അടുത്ത 75 ദിവസത്തിനുള്ളില്‍ ഭാരതീയ ഭാഷകളെ പ്രോത്സാഹിപ്പിക്കുന്ന പരിപാടികള്‍ സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുമെന്ന് ഉത്തര്‍പ്രദേശ് ഭാഷാ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ജിതേന്ദ്ര കുമാര്‍ പറഞ്ഞു. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രസുമായി സഹകരിച്ച് ഇംഗ്ലീഷ് ഹിന്ദി, സംസ്കൃതം എന്നീ മൂന്ന് ഭാഷകളിലുള്ള വാക്കുകള്‍ ഉള്‍ക്കൊളളിച്ചുളള നിഘണ്ടു പുറത്തിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: