അഹമ്മദാബാദ്: വഡോദര മഹാരാജ സായാജി റാവു സർവകലാശാലയിലെ മുസ്ലീം വിദ്യാർത്ഥികൾ ക്യാമ്പസിന് ഉള്ളിൽ തന്നെയുള്ള ശിവക്ഷേത്രത്തിന് മുൻപിൽ നമാസ് നടത്തുന്ന വീഡിയോ വൈറൽ. നമാസ് തൊപ്പിയും വെളുത്ത പൈജാമ-കുർത്ത ധരിച്ച മൂന്ന് മുസ്ലീം യുവാക്കൾ നമസ്‌കരിക്കുന്നതാണ് വീഡിയോയിൽ. യൂണിവേഴ്സിറ്റിയിലെ കൊമേഴ്സ് ഫാക്കൽറ്റിക്ക് സമീപമാണ് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.
മൂന്ന് വിദ്യാർത്ഥികളും ബികോം ഒന്നാം വർഷ വിദ്യാർത്ഥികളാണെന്നും വിവരം ലഭിച്ചിട്ടുണ്ട്. ദൃശ്യങ്ങൾ കൊമേഴ്‌സ് വിഭാഗത്തിന്റെ കെട്ടിടത്തിൽ നിന്നാണ് ചിത്രീകരിച്ചിരിക്കുന്നത്. ശേഷം ഇത് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്‌ക്കുകയായിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നു. യൂണിവേഴ്‌സിറ്റി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേക സമിതിയും രൂപീകരിച്ചു.
നേരത്തെയും എംഎസ് സർവ്വകലാശാല വിദ്യാർത്ഥികളിൽ നിന്നും സമാന പ്രവൃത്തി ഉണ്ടായിട്ടുണ്ട്. ഇക്കഴിഞ്ഞ് ജനുവരിയിൽ ക്യാമ്പസിലെ ബോട്ടണി വിഭാഗത്തിൽ വിദ്യാർത്ഥിനികൾ ചേർന്ന് നമാസ് നടത്തിയിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് ഉയർന്നത്. ഇതിന് പിന്നാലെയാണ് ഇതേ കോളേജിലെ വിദ്യാർത്ഥികൾ ശിവ ക്ഷേത്രത്തിന് മുൻപിൽ പ്രാർത്ഥന നടത്തിയിരിക്കുന്നത്.
കഴിഞ്ഞ10 മാസത്തിനിടെ ക്ഷേത്രത്തിന് സമീപം വിദ്യാർഥികൾ നമസ്‌കരിക്കുന്നതിന്റെ നാലാമത്തെ സംഭവമാണിത്. എന്നാൽ, ഇത്തവണ വിദ്യാർഥികൾ നമസ്‌കരിക്കുന്നത് ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. വീഡിയോ പുറത്തുവന്നതോടെയാണ് വിവരം മറ്റുള്ളവർ അറിയുന്നത്. ഈ സംഭവത്തിന് പിന്നാലെ സർവകലാശാലയുടെ സുരക്ഷ സംബന്ധിച്ചും ചോദ്യങ്ങൾ ഉയരുന്നുണ്ട്.
Video of students offering namaz near Shiv temple on MS University campus goes viralhttps://t.co/MEYR5hYiVj pic.twitter.com/SOCAXsYa54
— DeshGujarat (@DeshGujarat) September 26, 2023
പ്രതികരിക്കാൻ ഇവിടെ എഴുതുക: