Tuesday, June 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഹരിത വിപ്ലവത്തിന്റെ പിതാവ് എം എസ് സ്വാമിനാഥൻ അന്തരിച്ചു; ഭാരതത്തെ കാർഷിക സ്വയം പര്യാപ്തതയിലേക്ക് നയിച്ച മഹാൻ

1925 ആഗസ്റ്റ് 7-ന് തമിഴ്നാട്ടിലെ കുംഭകോണത്തായിരുന്നു സ്വാമിനാഥന്റെ ജനനം. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ പുളിങ്കുന്ന് മങ്കൊമ്പ് എന്ന സ്ഥലത്താണ്‌ ഇദ്ദേഹത്തിന്റെ തറവാട്.

Janmabhumi Online by Janmabhumi Online
Sep 28, 2023, 12:25 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

ചെന്നൈ: ഭാരതത്തിലെ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന കൃഷിശാസ്ത്രജ്ഞൻ എം.എസ് സ്വാമിനാഥൻ (98) അന്തരിച്ചു.  വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ വീട്ടില്‍ വിശ്രമത്തിലിരിക്കേയാണ് അന്ത്യം. ഭാരതത്തെ കാർഷിക സ്വയം പര്യാപ്തതയിലേക്ക് നയിച്ച മഹാനായിരുന്നു സ്വാമിനാഥൻ. അദ്ദേഹത്തിന്റെ പരിഷ്കാരങ്ങളാണ് രാജ്യത്ത് പട്ടിണി ഇല്ലാതാക്കിയത്. ഭാരതം സ്വാമിനാഥനെ പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ ബഹുമതികൾ നൽകി ആദരിച്ചിരുന്നു.

1925 ആഗസ്റ്റ് 7-ന് തമിഴ്നാട്ടിലെ കുംഭകോണത്തായിരുന്നു സ്വാമിനാഥന്റെ ജനനം. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ പുളിങ്കുന്ന് മങ്കൊമ്പ് എന്ന സ്ഥലത്താണ്‌ ഇദ്ദേഹത്തിന്റെ തറവാട്. വൈദ്യശാസ്ത്രത്തിൽ ബിരുദം നേടിയ പിതാവ് ജോലി ചെയ്തിരുന്നത് തമിഴ്നാട്ടിലെ കുംഭകോണത്തായിരുന്നു. സ്വാമിനാഥൻറെ പ്രാഥമിക വിദ്യാഭ്യാസവും ഇവിടെത്തന്നെയായിരുന്നു. 1940-ൽ തിരുവനന്തപുരത്തെ മഹാരാജാസ് കോളേജിൽ (ഇന്നത്തെ യൂണിവേഴ്സിറ്റി കോളേജിൽ) ഉത്തത പഠനം ആരംഭിച്ചു. അവിടെ നിന്ന് സുവോളജിയിൽ ബിരുദം നേടിയ ശേഷം കൃഷി ശാസ്ത്രത്തിൽഉപരിപഠനം നടത്താൻ തീരുമാനിക്കുകയും കോയമ്പത്തൂർ കാർഷിക കോളേജിൽ (ഇപ്പോൾ തമിഴ്നാട് കാർഷിക സർവ്വകലാശാല) പഠനത്തിനു ചേരുകയും ചെയ്തു.

അമ്പതിലധികം അന്തർദേശീയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 1947-ൽ അദ്ദേഹം ഇന്ത്യൻ കാർഷിക ഗവേഷണ സ്ഥാപനത്തിൽ (Indian Agricultural Research Institute) ചേർന്നു. അവിടെ നിന്ന് യുനെസ്കോ ഫെല്ലോഷിപ്പോടു കൂടി നെതർലൻഡ്‌സിൽ ഗവേഷണത്തിനായി പോയി. എട്ട് മാസത്തോളം നെതർലൻഡ്‌സിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജനറ്റിക്‌സിലെ വാഗെനിംഗൻ അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റിയിൽ അദ്ദേഹം അംഗമായിരുന്നു.

രണ്ടാം ലോക മഹായുദ്ധസമയത്ത് ഉരുളക്കിഴങ്ങിന്റെ ആവശ്യം വളരെ ഉയർന്നത് പരമ്പരാഗതമായ കൃഷി രീതികളിൽ n വ്യതിയാനങ്ങൾക്ക് കാരണമായി. ഇത് ചില പ്രദേശങ്ങളിൽ പ്രത്യേക കീടങ്ങളുടെ കള ആക്രമണത്തിന് കാരണമായി. അത്തരം പരാന്നഭോജികൾക്കെതിരെ പ്രതിരോധശേഷി നൽകുന്നതിനും തണുത്ത കാലാവസ്ഥയ്‌ക്കു പറ്റിയ വിത്തുകൾ രൂപപ്പെടുത്തുന്നതിലും സ്വാമിനാഥൻ പ്രവർത്തിച്ചു. ഈ സമയത്ത് അദ്ദേഹം യുദ്ധത്തിൽ തകർന്ന ജർമ്മനിയിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാന്റ് ബ്രീഡിംഗ് റിസർച്ചും സന്ദർശിച്ചു; ഇത് പിന്നീട് അദ്ദേഹത്തെ ആഴത്തിൽ സ്വാധീനിച്ചു.

1954 ഒക്ടോബറിൽ ന്യൂദൽഹിയിലെ ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (IARI) ഒരു അസിസ്റ്റന്റ് സൈറ്റോജെനെറ്റിസ്റ്റായി ചേർന്നു. ഇന്ത്യയിൽ എഴുപത് ശതമാനം പേരും കൃഷിയുമായി ബന്ധപ്പെട്ട ജോലി ചെയ്യുമ്പോൾ ഇന്ത്യ ഭക്ഷ്യധാന്യങ്ങൾ ഇറക്കുമതി ചെയ്യുന്നതിനെ സ്വാമിനാഥൻ വിമർശിച്ചിരുന്നു. അതേ സമയം രാജ്യത്ത് വരൾച്ചയും ക്ഷാമവും രൂക്ഷമായിക്കൊണ്ടിരുന്നു. തുടർന്ന് സ്വാമിനാഥൻ അമേരിക്കൻ ശാസ്ത്രജ്ഞനായ നോർമൻ ബോർലോഗുമായി സഹകരിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചു. ബോർലോഗ് ഇന്ത്യയിൽ പര്യടനം നടത്തുകയും മെക്‌സിക്കൻ കുള്ളൻ ഇനം ഗോതമ്പിന്റെ ഒരു ശ്രേണിക്ക് ആവശ്യമായ സാധനങ്ങൾ അയച്ചുകൊടുക്കുകയും ചെയ്തു. ഒരു പരീക്ഷണ പ്ലോട്ടിലെ പ്രാരംഭ പരിശോധന നല്ല ഫലങ്ങൾ കാണിച്ചു. ഈ വിള ഉയർന്ന വിളവ്, നല്ല ഗുണമേന്മയുള്ളതും രോഗ രഹിതവുമായിരുന്നു.

എന്നാൽ ഉയർന്ന വിളവ് തരുന്ന പുതിയ ഇനം സ്വീകരിക്കാൻ കർഷകർക്ക് മടി ഉണ്ടായിരുന്നു. 1964-ൽ, പുതിയ ഇനം പ്രദർശിപ്പിക്കാൻ സ്വാമിനാഥന്റെ ആവർത്തിച്ചുള്ള അഭ്യർത്ഥനയെത്തുടർന്ന് ഡെമോൺസ്ട്രേഷൻ പ്ലോട്ടുകൾ നട്ടുപിടിപ്പിച്ചു. ഫലങ്ങൾ പ്രതീക്ഷ നൽകുന്നതായിരുന്നു, കർഷകരുടെ ഉത്കണ്ഠ കുറയുകയും ചെയ്തു. ധാന്യങ്ങളിൽ ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ കൂടുതൽ പരിഷ്‌ക്കരണങ്ങൾ വരുത്തി. പുതിയ ഗോതമ്പ് ഇനങ്ങൾ വിതയ്‌ക്കപ്പെട്ടു, 1968-ൽ ഉത്പാദനം 17 ദശലക്ഷം ടണ്ണായി ഉയർന്നു, മുൻ വിളവെടുപ്പിനേക്കാൾ 5 ദശലക്ഷം ടൺ കൂടുതലായിരുന്നു. 1971-ൽ ഭക്ഷ്യോത്പാദനത്തിൽ ഇന്ത്യയെ സ്വയംപര്യാപ്തമായി ഗവൺമെന്റ് പ്രഖ്യാപിച്ചു. ഈ നേട്ടങ്ങൾക്കു പിന്നിൽ ഡോ. സ്വാമിനാഥൻ വലിയ പങ്കു വഹിച്ചു.

പുരസ്കാരങ്ങൾ:

1961 – ഭട് നഗർ അവാർഡ്
1971 – മാഗ്സാസെ അവാർഡ്
1987 – റോമിൽ നടന്ന ഐക്യരാഷ്‌ട്ര ഭക്ഷ്യ കോൺഗ്രസ് അദ്ധ്യക്ഷ പദവി
1987 – വേൾഡ് ഫുഡ് പ്രൈസ്
2000 – ഫ്രങ്ക്ലിൻ റൂസ്‌വെൽറ്റ് പുരസ്ക്കാരം
2021-ൽകേരള ശാസ്ത്ര പുരസ്കാരം

Tags: passed awayM S Swaminathanscientist
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു; ഓർമ്മയായത് കോൺഗ്രസ് രാഷ്‌ട്രീയത്തിലെ സൗമ്യമുഖം

Kerala

ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ കസ്തൂരിരംഗന്‍ അന്തരിച്ചു

Kerala

മതപ്രഭാഷണം നടത്താൻ ‘മടവൂര്‍ ഖാഫില’ എന്ന പേരിൽ യൂട്യൂബ് ചാനൽ : പ്രസവവേദനയാൽ കരഞ്ഞപേക്ഷിച്ചിട്ടും ആശുപത്രിയിൽ കൊണ്ടുപോകാൻ അനുവദിക്കാത്ത അന്ധവിശ്വാസി

Kerala

കാര്‍ട്ടൂണിസ്റ്റ് യേശുദാസന്റെ ഭാര്യ മേഴ്സി യേശുദാസന്‍ നിര്യാതയായി

Kerala

പ്രശസ്ത വൃക്ക രോഗ വിദ​ഗ്ധൻ ജോർജ് പി അബ്രഹാമിനെ മരിച്ച നിലയിൽ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

എം സ്വരാജ് പൊട്ടി, പന്തയം വച്ചത പാലിച്ച് സി പി ഐ നേതാവ്, മുസ്ലീം ലീഗില്‍ ചേര്‍ന്നു

മുംബൈ വിമാനത്താവളത്തിന്റെ വികസനത്തിനായി 8607 കോടി രൂപ വിദേശനിക്ഷേപകരില്‍ നിന്നും സ്വരൂപിച്ച് അദാനി

ഇസ്രായേൽ വ്യോമാക്രമണം : മുതിർന്ന ഇറാൻ ആണവ ശാസ്ത്രജ്ഞൻ മുഹമ്മദ് റെസ സെഡിഗി സാബർ കൊല്ലപ്പെട്ടു

നിസ്വാർഥ സേവനം ചെയ്യുന്നവരാണ് ആർഎസ്എസുകാർ ; താൻ ആർഎസ്എസുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട് : രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

ഞാന്‍ ഫുഡിയാണെങ്കിലും ഗ്ളട്ടന്‍ അല്ലെന്ന് സുരേഷ് ഗോപി; ഗ്ളട്ടന്‍ എന്നാല്‍ എന്തെന്ന് പറഞ്ഞപ്പോള്‍ താന്‍ ഒരു ഗ്ളട്ടന്‍ ആണെന്ന് പേളി മാണി

ബീറ്റ്‌റൂട്ട് മുതൽ കാരറ്റ് വരെ: കെമിക്കലുകളില്ലാതെ സിംപിളായി വീട്ടിലിരുന്ന് മുടി കളർ ചെയ്യാം

പിന്തുടർന്ന് പേടിപ്പെടുത്തുന്ന പാവകളുടെ ദ്വീപ്

വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന നാഗരാജാവ് : കാവലായി ഏഴ് അമ്മമാർ ഉള്ള ആമേട

12 സംസ്ഥാനങ്ങളിലായി 21 വ്യാജ ബോംബ് ഭീഷണി ; പ്രണയപ്പക തീർക്കാൻ യുവാവിനെ കുടുക്കാൻ ശ്രമിച്ചു : വനിതാ എഞ്ചിനീയർ അറസ്റ്റിൽ

നരേന്ദ്ര മോദിയുടേത് “അപകടകരമായ ഏറ്റുമുട്ടൽ നയം” ; ഭീഷണിയാകുന്നുവെന്ന പരാതിയുമായി പാകിസ്ഥാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies