പാലാ: മാതാ അമൃതാനന്ദമയി ദേവി സമൂഹത്തിന് പകര്‍ന്ന് നല്‍കുന്നത് ദിവൃ സ്നേഹത്തിന്റെ ഉദാത്ത സന്ദേശമാണെന്ന് എംജി സര്‍വ്വകലാശാല മുന്‍ വി.സി. ഡോ. സിറിയക് തോമസ്. ഇടമറ്റം അമൃതാനന്ദമയി മഠത്തില്‍ 70-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന വിശ്വശാന്തി പ്രാര്‍ത്ഥന യജ്ഞം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അമൃതാനന്ദമയി ദേവിയുടെ പേര് പോലെ തന്നെ സമൂഹത്തിന് അമൃതം പകരുന്ന ദിവ്യമാതാവാണെന്നും അദ്ദേഹം പറഞ്ഞു. മഠാധിപധി ബ്രഹ്മചാരി യതിശ്വരാമൃത ചൈതന്യ അധ്യക്ഷയായി. അഡ്വ.രാജേഷ് പല്ലാട്ട്, പ്രൊഫ. സുകുമാരന്‍, ബിജു കൊല്ലപ്പിള്ളി, സോജാ ഗോപാലകൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു.
അംബികാ വിദ്യാഭവനിലെ കുട്ടികളടക്കം 70 കുട്ടികള്‍ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. 70 വൃക്ഷ തൈകളുടെ വിതരണോദ്ഘാടനം, സാമൂഹിക സേവന രംഗത്ത് ശ്രദ്ധേയരായ 70 അമ്മമാരെ ആദരിക്കല്‍ എന്നിവയും നടന്നു. രാവിലെ ഗണപതി ഹോമത്തോടെ ആരംഭിച്ച പ്രാര്‍ത്ഥനായജ്ഞത്തില്‍ ലളിതാ സഹസ്രനാമാര്‍ച്ചന, ഗുരുപാദുക പുജ, 70 ദീപം തെളിയിച്ചു കൊണ്ട് ലോകശാന്തിക്കായുള്ള പ്രാര്‍ത്ഥന തുടങ്ങിയവയും ഉണ്ടായിരുന്നു.
ഒരു വര്‍ഷക്കാലം നീണ്ടു നില്ക്കുന്ന ആഘോഷങ്ങളില്‍ 70 വിദ്യാലയങ്ങളില്‍ ലഹരി വിരുദ്ധ സെമിനാര്‍, 70 വീടുകളില്‍ വിശ്വശാന്തി ലളിത സഹസ്രനാമാര്‍ച്ചന തുടങ്ങി വിവിധ പരിപാടികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടന്ന് ബ്രഹ്മചാരി യതീശ്വരാമൃത ചൈതന്യ അറിയിച്ചു. സുജാത രാമപുരം, ജയശ്രീ വിനോദ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: