കോട്ടയം: തലയോലപ്പറമ്പിലെ സ്വകാര്യ പണിമിടപാട് സ്ഥാപനത്തിലെ 42 ലക്ഷം രൂപ തട്ടിയ കേസിലെ പ്രതികളെ പിടികൂടാതെ പോലീസ്. പ്രതികളുടെ സിപിഎം ബന്ധമാണ് പോലീസ് അന്വേഷണം മന്ദഗതിയിലാക്കിയതെന്ന ആക്ഷേപം ശക്തമാണ്.
ഒന്നാം പ്രതി തലയോലപ്പറമ്പ് പുത്തന്‍പുരയ്ക്കല്‍ കൃഷ്ണേന്ദു(27), രണ്ടാം പ്രതി വൈക്കം വൈക്കപ്രയാര്‍ ബ്രിജേഷ് ഭവനില്‍ ദേവിപ്രജിത്ത്(35) എന്നിവരാണ് പണം തട്ടിയെടുത്തത്. കൃഷ്ണേന്ദു ഡിവൈഎഫ്ഐ തലയോലപ്പറമ്പ് മേഖല ജോയിന്റ് സെക്രട്ടറിയാണ്.
പ്രതികള്‍ പണം എന്തു ചെയ്തെന്ന കാര്യങ്ങള്‍ പോലീസ് അന്വേഷിച്ചെന്നാണ് സൂചന. എന്നാല്‍ തട്ടിയെടുത്ത എവിടെയുന്നു കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. പ്രതികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും കൃഷ്ണേന്ദുവിന്റെ ഭര്‍ത്താവ് അനന്തു ഉണ്ണിയുടെ അക്കൗണ്ട് വിവരങ്ങളും അന്വേഷണം സംഘം ശേഖരിച്ചിരുന്നു. എന്നാല്‍ ഈ അക്കൗണ്ടുകളില്‍ ചെറിയ തുകകള്‍ മാത്രമേ നിക്ഷേപമായിട്ടുള്ളുവെന്നാണ് കണ്ടെത്താനായത്. ഇവരുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുള്ളവരെ കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്തിരുന്നു.
അനന്തുവിനെ ഇതുവരെയും കേസില്‍ പ്രതി ചേര്‍ത്തിട്ടില്ല. ഇയാള്‍ സിപിഎം തലയോലപ്പറമ്പ് ലോക്കല്‍ കമ്മിറ്റി അംഗമാണ്. കേസെടുത്ത് ഇത്രയും ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തതില്‍ പോലീസിനെതിരെ പ്രതിഷേധം ശക്തമാണ്. പ്രതികളുടെ സിപിഎം ബന്ധമാണ് അറസ്റ്റ് വൈകുന്നതിന് കാരണം.
2023 ഏപ്രില്‍ മുതല്‍ ഇടപാടുകാര്‍ പണയ ഉരുപ്പടികള്‍ തിരിച്ചെടുക്കുമ്പോള്‍ നല്കുന്ന പണം, സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ ജീവനക്കാരായ കൃഷ്ണേന്ദുവും ദേവിപ്രജിത്തും അടച്ചിരുന്നില്ല. ഇങ്ങനെ 19 പേരില്‍നിന്ന് 42.72 ലക്ഷം രൂപ തട്ടിയെടുത്തത്. ഇതിനായി 55 പണയഉരുപ്പടികളിലാണ് ക്രമക്കേടു നടത്തിയത്. കൃഷണേന്ദു, അനന്തു ഉണ്ണി, അനന്തുവിന്റെ പിതാവ് ഉണ്ണി എന്നിവരുടെ പേരില്‍ പണയ ഉരുപ്പടി ഇല്ലാതെ 13 തവണ സ്വര്‍ണം പണയംവെച്ചതായി കൃതൃമരേഖകള്‍ ഉണ്ടാക്കി തട്ടിപ്പ് നടത്തിയതായി സ്ഥാപനം നടത്തിയ ഓഡിറ്റില്‍ കണ്ടെത്തുകയായിരുന്നു.
സപ്തംബര്‍ നാലുമുതല്‍ 20 വരെയായിരുന്നു ഓഡിറ്റിങ്. ഓഡിറ്റിങ് പൂര്‍ത്തിയാകുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പേ കൃഷ്ണേന്ദു സ്ഥാപനത്തിലേക്ക് വരാറായതായി ഉടമ പറഞ്ഞു.തട്ടിപ്പ് ഉടമ കണ്ടുപിടിക്കാതിരിക്കാന്‍ സ്ഥാപനത്തിന്റെ സിസിടിവി ക്യാമറകള്‍ക്ക് കേടുവരുത്തി, തെളിവുകള്‍ നശിപ്പിച്ചു. ഉടമ ഉദയംപേരൂര്‍ സ്വദേശി പി.എം.രാഗേഷ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തലയോലപ്പറമ്പ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: