Categories: Kerala

കരുവന്നൂര്‍ കേസ്; കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളെ വിലക്കാന്‍ നീക്കം; ഉരുണ്ടു കളിച്ച് പോലീസ്

Published by

കൊച്ചി: കരിവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളെ കോടതിയില്‍ വിലക്കാന്‍ നീക്കം.എന്നാല്‍ പിന്നീട് വിചാരണകോടതി ജഡ്ജിയുടെ ഇടപെടലിനെത്തുടര്‍ന്ന് പ്രവേശനം അനുവദിച്ചു. പി.ആര്‍. അരവിന്ദാക്ഷന്‍, സി.കെ. ജില്‍സ് എന്നിവരുടെ കസ്റ്റഡി ആവശ്യപ്പെട്ടുള്ള ഇഡിയുടെ അപേക്ഷ പരിഗണിച്ചപ്പോഴാണ് കോടതിയിലേക്ക് പ്രവേശിക്കുന്നതില്‍നിന്ന് മാധ്യമങ്ങളെ വിലക്കിയത്.

ചീഫ് മിനിസ്റ്റീരിയല്‍ ഓഫീസര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് നടപടിയെന്നാണ് പോലീസ് അറിയിച്ചത്. ജഡ്ജിയുടെ നിര്‍ദേശമനുസരിച്ചാണ് നടപടിയെന്നായിരുന്നു ചീഫ് മിനിസ്റ്റീരിയല്‍ ഓഫീസറുടെ വിശദീകരണം. ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ കോടതി ഇടപെട്ട് വിലക്ക് നീക്കുകയായിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by