മുംബൈ: ഗണേശ ചതുര്‍ത്ഥി ഉത്സവത്തിന്റെ ഭാഗമായി മുംബൈയില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്ത് നടന് അമീര്‍ ഖാന്. താലവുമായി വേദിയിലേക്ക് കയറിവരുന്ന അമീര്‍ ഖാന്റെ വീഡിയോ നിരവധി പേര് പങ്കുവെച്ചു.
#WATCH Mumbai: Actor Aamir Khan arrives at Mumbai BJP President Ashish Shelar's Ganpati program. (26.09)#GaneshChaturthi pic.twitter.com/lXxFWFTSXZ
— ANI (@ANI) September 27, 2023
വെളുത്ത കുര്‍ത്തയും പൈജാമയുമായിരുന്നു അമീര്‍ ഖാന്റെ വേഷം. ഗണേശ ചതുര്‍ത്ഥി ഉത്സവത്തിനെത്തിയ അമീര്‍ ഖാനെ മുംബൈ ബിജെപി അധ്യക്ഷന്‍ ആഷിഷ് ഷെലാര്‍ സ്വീകരിച്ചു.
പിന്നീട് ഇരുവരും ഗണപതി ഭാഗവാന്റെ വിഗ്രഹത്തിന് മുന്നില്‍ നിന്നു പ്രാര്‍ത്ഥിച്ചു. ഒരു ശിവലിംഗത്തിന്റെ ചിത്രവും ഷെലാര്‍ അമീര്‍ ഖാന് സമ്മാനിച്ചു. വൈകാതെ അമീര്‍ ഖാന് മടങ്ങുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: