പട്ന: ബിഹാറിലെ ഇന്ത്യാസഖ്യത്തിൽ 2024 ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തെച്ചൊല്ലി തമ്മിലടി. മുഖ്യമന്ത്രി നിതീഷ് കുമാറും ജെഡിയു നേതാവ് ലാലു പ്രസാദ് യാദവും തമ്മിലാണ് അടി. തുടര്‍ന്ന് ഇരുകൂട്ടരും തീരുമാനമാകാതെ പിരിഞ്ഞു.
ലാലുവിന്റെ പാര്‍ട്ടിക്ക് ശക്തമായ സ്വാധീനമുള്ള സിതാമർഹി, മേധേപുര, ഗോപാൽ ഗജ്ജ്, സിവാൻ, ഭാഗൽപൂർ ബാൻഗ എന്നീ മണ്ഡലങ്ങളിൽ ആർജെഡി .അവകാശവാദം ഉന്നയിച്ചതാണ് തർക്കത്തിന് കാരണമായത്. ഈ മണ്ഡലങ്ങളിലെയെല്ലാം നിലവിലെ എംപിമാര്‍ നിതീഷ് കുമാറിന്റെ പാര്‍ട്ടിയായ ജെഡിഎസില്‍ നിന്നും ഉള്ളവരാണ്. ഇവരെ ഒറ്റയടിക്ക് തള്ളിക്കളയാന്‍ നിതീഷ് കുമാറിനും സാധിക്കില്ല. അങ്ങിനെയിരിക്കെയാണ് ഈ സീറ്റുകളെല്ലാം തങ്ങള്‍ക്ക് വേണമെന്ന് ലാലു പ്രസാദ് യാദവ് അവകാശം ഉന്നയിച്ചിരിക്കുന്നത്. ലാലു പ്രസാദ് യാദവുമായി അടുത്ത ബന്ധമുള്ളവർ കാലാകാലങ്ങളായി മത്സരിച്ചിരുന്ന സീറ്റുകളാണിത് എന്നതാണ് ലാലു ഉയര്‍ത്തുന്ന വാദം.
2019 ലോകസഭ തിരഞ്ഞെടുപ്പിൽ ബിജെപിയ്‌ക്കൊപ്പം മത്സരിച്ച ജെഡിയു 16 സീറ്റുകൾ നേടിയിരുന്നു. കോൺഗ്രസ് സഖ്യത്തിനൊപ്പം മത്സരിച്ച ആർജെഡിയ്‌ക്ക് സീറ്റുകൾ ഒന്നും തന്നെ നേടാൻ സാധിച്ചിരുന്നില്ല. ഈ അവസരത്തിൽ കൂടുതൽ സീറ്റുകൾ ആർജെഡി ആവശ്യപ്പെടുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്നാണ് ജെഡിയു നിലപാട്.
2014 ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഒറ്റയ്‌ക്ക് മത്സരിച്ച ലാലു പ്രസാദ് യാദവിന്റെ ജെഡിയുവിന് കേവലം രണ്ട് സീറ്റുകൾ മാത്രമാണ് കിട്ടിയത്.. എൻഡിഎ സഖ്യത്തിന് 31 സീറ്റുകളും കിട്ടി..അന്ന് കോൺഗ്രസുമായി കൂട്ടു ചേര്‍ന്ന ആർജെഡിയ്‌ക്ക് കിട്ടിയത് ഏഴ് സീറ്റുകള്‍ മാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: