- അവസരം ത്രിവത്സര എന്‍ജിനീയറിങ് ഡിപ്ലോമയും രണ്ടുവര്‍ഷത്തെ എക്സ്പീരിയന്‍സും ഉള്ളവര്‍ക്ക്
- പ്രോജക്ട് അസിസ്റ്റന്റ് ഫിനാന്‍സ് തസ്തികക്ക് എംകോമും രണ്ടുവര്‍ഷത്തെ എക്സ്പീരിയന്‍സും വേണം
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കൊച്ചിന് ഷിപ്പയാര്‍ഡ് ലിമിറ്റഡ് കരാര്‍ അടിസ്ഥാനത്തില്‍ മൂന്നുവര്‍ഷത്തേക്ക് പ്രോജക്ട് അസിസ്റ്റന്റുമാരെ റിക്രൂട്ട് ചെയ്യുന്നു. വിവിധ ഡിസിപ്ലിനുകളിലായി ആകെ 54 ഒഴിവുകളുണ്ട്. ഓരോ ഡിസിപ്ലിനിലും ലഭ്യമായ ഒഴിവുകള്‍ ചുവടെ-
പ്രോജക്ട് അസിസ്റ്റന്റ്- മെക്കാനിക്കല്‍ 25, ഇലക്ട്രിക്കല്‍ 10, ഇലക്ട്രോണിക്സ് 10, ഇന്‍സ്ട്രുമെന്റേഷന്‍ 5, സിവില്‍ 1, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി 1. യോഗ്യത: ബന്ധപ്പെട്ട ഡിസിപ്ലിനില്‍ ത്രിവത്സര എന്‍ജിനീയറിങ് ഡിപ്ലോമയും രണ്ടുവര്‍ഷത്തെ വര്‍ക്ക് എക്സ്പീരിയന്‍സും.
പ്രോജക്ട് അസിസ്റ്റന്റ് ഫിനാന്‍സ് 2, യോഗ്യത: എംകോം കഴിഞ്ഞ് രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയമുണ്ടാകണം.
പ്രായപരിധി 7.10.2023 ല്‍ 30 വയസ് കവിയരുത്. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് 5 വര്‍ഷവും ഒബിസി നോണ്‍ ക്രീമിലെയര്‍ വിഭാഗത്തിന് 3 വര്‍ഷവും ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടന്മാര്ക്കും ചട്ടപ്രകാരവും പ്രായപരിധിയില്‍ ഇളവുണ്ട്.
വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.cochinshipyard.in/career- ല്‍ ലഭ്യമാണ്. അപേക്ഷാ ഫീസ് 600 രൂപ. എസ്സി/എസ്ടി/പിഡബ്ല്യുബിഡി വിഭാഗങ്ങള്‍ക്ക് ഫീസില്ല. ഡബിറ്റ്/ക്രഡിറ്റ് കാര്‍ഡ്/ഇന്റര്‍നെറ്റ് ബാങ്കിങ് വഴി ഓണ്‍ലൈനായി ഫീസ് അടയ്ക്കാം.
നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി ഒക്ടോബര്‍ 7 വരെ അപേക്ഷ സമര്‍പ്പിക്കാം.
ഒബ്ജക്ടീവ്, ഡിസ്ക്രിപ്റ്റീവ് ഓണ്‍ലൈന്‍ ടെസ്റ്റ് നടത്തിയാണ് സെലക്ഷന്. ടെസ്റ്റിന്റെ വിശദാംശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആദ്യവര്‍ഷം പ്രതിമാസം 24,400 രൂപയും രണ്ടാം വര്‍ഷം 25100 രൂപയും മൂന്നാം വര്‍ഷം 25900 രൂപയും ശമ്പളം ലഭിക്കും. എക്സ്ട്രാവര്ക്കിന് 5100 മുതല്‍ 5400 രൂപവരെ അധികം ലഭിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: