സ്വകാര്യ ബസ് ക്ലീനര്‍മാര്‍ യൂണിഫോമും നെയിംപ്ലേറ്റും ധരിക്കുന്നുണ്ടെന്ന് മോട്ടോര്‍വാഹന വകുപ്പ് നിര്‍ബന്ധമായും ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്. വീഴ്ചവരുത്തുന്ന ബസ് ജീവനക്കാരുടെ പേരില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കമ്മീഷന് ആക്ടിംഗ് ചെയര്‍പേഴ്സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
ക്ലീനര്‍മാര്‍ക്ക് നെയിംപ്ലേറ്റും യൂണിഫോമും നിര്‍ബന്ധമാക്കിയിട്ടും അത് നടപ്പാക്കാത്തതിനെതിരെ സമര്‍പ്പിച്ച പരാതിയിന്മോലണ് ഉത്തരവ്. മനുഷ്യാവകാശ കമ്മിഷന് ആവശ്യപ്പെട്ടതുപ്രകാരം ഗതാഗത കമ്മീഷണര്‍ ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ബസുകളില്‍ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയുകയെന്ന ലക്ഷ്യത്തോടെ 2011 മാര്‍ച്ചിലായിരുന്നു നെയിംപ്ലേറ്റും ബാഡ്ജും നിര്ബന്ധമെന്നത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ ഒരു വ്യാഴവട്ട കാലം കഴിഞ്ഞിട്ടും ഇത് നടപ്പാക്കിയിട്ടില്ലെന്നതാണ് വസ്തുത. ബസില്‍ യാത്ര ചെയ്യുമ്പോള്‍ അതിക്രമം കണിക്കുന്ന ജീവനക്കാരനെതിരെ പരാതി നല്കണമെങ്കില് കണ്ടക്ടറുടെ പേരെങ്കിലും തിരിച്ചറിയാന്‍ ഉപകരിക്കുമെന്നതിനാലാണ് ഇത്തരമൊരു നിര്‍ദേശം വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറപ്പെടുവിച്ചത്.
കാക്കിഷര്‍ട്ടില്‍ ഇടതുപോക്കറ്റിന്റെ മുകളില്‍ നെയിം പ്ലേറ്റുകള്‍ കുത്തണമെന്നാണ് വ്യവസ്ഥ. പേര്, ബാഡ്ജ് നമ്പര്‍ എന്നിവയും ഇതിനോടൊപ്പം ഉണ്ടാവണം. മലയാളത്തിലോ, ഇംഗ്ലീഷിലോ കറുത്ത അക്ഷരത്തില്‍ പേരെഴുതാനും നിര്‍ദേശമുണ്ട്. തുടക്കത്തില്‍ ചില സ്ഥലങ്ങളിലെങ്കിലും നടപ്പായെങ്കിലും ലംഘിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കാതെ വന്നതോടെ ഇത് നിലച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: