ഭവന വായ്പകള്‍ക്ക് ഇളവുമായി എസ്ബിഐ. 65 ബേസിസ് പോയിന്റ് വരെ കിഴിവാണ് എസ്ബിഐ നല്‍കുന്നത്. 2023 ഡിസംബര്‍ 31 വരെ ഇളവുകള്‍ ലഭിക്കും. എന്നാല്‍ വായ്പയെടുക്കുന്നവരുടെ ക്രെഡിറ്റ് സ്കോറിനെ അടിസ്ഥാനമാക്കിയാണ് പലിശയില്‍ ഇളവ് ലഭിക്കുകയെന്ന് എസ്ബിഐ വ്യക്തമാക്കി.
ഉപഭോക്താവിന്റെ ക്രെഡിറ്റ് സ്കോര്‍ 750 മുതല്‍ 800 വരെയും അതിനുമുകളിലുള്ളതുമാണെങ്കില്‍ ഓഫര്‍ കാലയളവില്‍ ഭവന വായ്പാ പലിശ നിരക്ക് 8.60 ശതമാനമാണ്. ക്രെഡിറ്റ് സ്കോര്‍ 700 മുതല്‍ 749 വരെയാണെങ്കില്‍ ഓഫര്‍ കാലയളവില്‍ ഭവനവായ്പകള്‍ക്ക് 0.65 ശതമാനം ഇളവ് ലഭിക്കും. ഈ ക്രെഡിറ്റ് സ്കോറുള്ളവര്‍ക്ക് ഓഫര്‍ കാലയളവില്‍ പ്രാബല്യത്തില്‍ വരുന്ന പലിശ നിരക്ക് 8.7 ശതമാനമാണ്. അതേസമയം ക്രെഡിറ്റ് സ്കോര്‍ 550-699 വരെയുള്ള ഉപഭോക്താക്കള്‍ക്ക് ബാങ്ക് ഇളവുകള്‍ നല്‍കുന്നില്ല.
ഇത്തരം വിഭാഗത്തിലുള്ള ഉപഭോക്താക്കള്‍ക്ക് അവരവരുടെ ക്രെഡിറ്റ് സ്കോര്‍ അടിസ്ഥാനമാക്കി ഉപഭോക്താക്കള്‍ക്ക് 9.45 ശതമാനം, 9.65 ശതമാനം എന്നിങ്ങനെയാണ് പലിശനിരക്ക്. ക്രെഡിറ്റ് സ്കോര്‍ 151 മുതല്‍ 200 വരെയുള്ളതാണെങ്കില്‍ ഓഫര്‍ കാലയളവില്‍ 65 ബിപിഎസ് ഇളവാണ് ലഭ്യമാക്കുക. ഓഫര്‍ കാലയളവിലെ നിരക്ക് 8.7 ശതമാനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: