ന്യൂദൽഹി: ഖലിസ്ഥാൻ ഭീകരരുമായി ബന്ധമുള്ള ഗുണ്ടാ സംഘങ്ങൾക്കെതിരെ കടുത്ത നടപടിയുമായി എൻഐഎ. ഇതിന്റെ ഭാഗമായി ആറ് സംസ്ഥാനങ്ങളിലെ 50 ഇടങ്ങളിലായാണ് ഒരേസമയം റെയ്ഡ് പുരോഗമിക്കുന്നത്. ഖാലിസ്ഥാൻ ഭീകരർക്ക് വേണ്ടി പണം എത്തിക്കുന്നവരേയും ഹവാല ഓപ്പറേറ്റർമാരേയും ലക്ഷ്യമിട്ടാണ് പരിശോധന.
ലോറൻസ്, ബംബിഹം അർഷ് ദല്ല തുടങ്ങിയ ഗുണ്ടാ നേതാക്കളുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. ഖാലിസ്ഥാൻ ഭീകരർക്ക് വിദേശത്ത് നിന്ന് വൻതോതിൽ ഫണ്ട് ലഭിക്കുന്നുണ്ടെന്ന് വിവരം നേരത്തെ പുറത്ത് വന്നിരുന്നു. പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന, ഉത്തരാഖണ്ഡ്, ദൽഹി, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ എൻഐഎ സംഘം റെയ്ഡ് നടത്തുന്നത്. പഞ്ചാബിൽ 30 ഇടത്തും, രാജസ്ഥാനിൽ 13 ഇടത്തും ഹരിയാനയിൽ 4 ഇടത്തും ഉത്തരാഖണ്ഡിൽ 2 ഇടത്തും, ദൽഹി, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഓരോയിടത്തുമാണ് റെയ്ഡ് നടക്കുന്നത്.
യുകെ, യുഎസ്, കാനഡ, ദുബായ്, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളിലായി ഒളിവിൽ കഴിയുന്ന 19 ഖാലിസ്ഥാൻ ഭീകരരുടെ പട്ടിക എൻഐഎ സംഘം നേരത്തെ പുറത്തുവിട്ടിരുന്നു. ഇവരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നീക്കങ്ങളും പുരോഗമിക്കുന്നതിനിടെ വ്യാപക പരിശോധനയുമായി എൻഐഎ രംഗത്ത് എത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: