യുപിഐ സംവിധാനം മുഖേനയുള്ള ഇടപാടുകളാണ് ഇന്ന് അധികവും നടക്കുന്നത്. കൈകാര്യം ചെയ്യാൻ എളുപ്പം എന്നതിനാൽ ഉപയോക്താക്കൾക്ക് ഇത് കൂടുതൽ സൗകര്യപ്രദമായി. യുപിഐ ഇടപാടുകൾ നിലവിൽ വന്നതോടെ ഗൂഗിൾ പേ ഉപയോഗിക്കാത്തവർ ആരും തന്നെയുണ്ടാകില്ല. ഇടപാടുകൾ വേഗത്തിൽ നടത്താം എന്നതിന് പുറമേ മറ്റൊരു സൗകര്യം കൂടി വാഗ്ദാനം നൽകുകയാണ് ഗൂഗിൾപേ. വായ്‌പ എടുക്കാനുള്ള സൗകര്യവും സജ്ജമാക്കിയിരിക്കുകയാണ് ആപ്പ്.
ഇനി മുതൽ ഗൂഗിൾപേയിൽ നിന്നും ഒരു ലക്ഷം രൂപ വരെ വായ്‌പ എടുക്കാൻ സാധിക്കുന്ന സൗകര്യമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. സ്വകാര്യ പണമിടപാട് സ്ഥാപനമായ ഡിഎംഐ ആണ് ഇത്തരത്തിൽ വായ്‌പ സൗകര്യം നൽകുന്നത്. മൊബൈൽ മുഖേന ആപ്പിൽ കയറി അപേക്ഷ സമർപ്പിക്കാൻ സാധിക്കും. അർഹരായ ഉപയോക്താക്കൾക്ക് പരമാവധി ഒരു ലക്ഷം രൂപ വരെ വായ്‌പ എടുക്കാൻ സാധിക്കും.
വിശദാംശങ്ങൾ പരിശോധിച്ചതിന് ശേഷമാകും വായ്‌പാ തുക അനുവദിക്കുക. ഗൂഗിൾപേയുമായി ലിങ്ക് ചെയ്തിരിക്കുന്ന ബാങ്ക് അക്കൗണ്ടിലേക്ക് പണം എത്തുന്നതായിരിക്കും. 36 മാസമാണ് തിരിച്ചടവിന്റെ കാലാവധി. ഗൂഗിൾ പേ പ്രീ യോഗ്യതയുള്ളവർക്കാണ് വായ്‌പക്ക് അപേക്ഷിക്കാനാകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: