ഗാന്ധിനഗര്‍: ഹെര്‍ണിയ ശസ്ത്രക്രിയക്ക് ഡോക്ടര്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന രോഗിയുടെ പരാതിയെക്കുറിച്ച് അന്വേഷിക്കുവാന്‍ കോളജ് പ്രിന്‍സിപ്പാള്‍ ഡോ.എസ് ശങ്കര്‍ ഉത്തരവിട്ടു. കോട്ടയം മെഡിക്കല്‍ കോളജ് ജനറല്‍ സര്‍ജറി യൂണിറ്റ് രണ്ടിന്റെ ചീഫായിരുന്ന അസിസ്റ്റന്റ് ഡോക്ടര്‍ ശസ്ത്രക്രിയക്കായി 20,000 രൂപ ആവശ്യപ്പെട്ടുവെന്നാണ് പരാതി.
പരാതിയെ തുടര്‍ന്ന് രോഗിയെ അടിയന്തിരമായി സൗജന്യമായി ശസ്ത്രക്രീയ നടത്തി. തുടര്‍ന്ന് ഡോക്ടറെ രണ്ടാം യൂണിറ്റ് ചീഫ് സ്ഥാനത്തു നിന്നും നാലാം യൂണിറ്റിലേക്ക് മാറ്റി. ഇതിനുശേഷമാണ് അന്വേഷണത്തിനായി മൂന്നംഗസമിതിയെ ചുമതലപ്പെടുത്തിയത്.
ഒരുമാസം മുമ്പാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളജില്‍ ഈ ഡോക്ടര്‍ ചുമതലയേറ്റത്.
ഇദ്ദേഹം എത്തി അധികം താമസിയാതെ തന്നെ കൈക്കൂലി വാങ്ങുവാന്‍ തുടങ്ങിയെന്നാണ് ചില രോഗികളുടെ ബന്ധുക്കള്‍ പറഞ്ഞത്. ഇദ്ദേഹത്തിന് സ്വകാര്യ പ്രാക്ടീസ് ഉണ്ടെന്നും പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: