കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റും സഹായിയും പിടിയില്‍. കുളത്തൂപ്പുഴ തിങ്കള്‍ കാരിക്കം വില്ലേജ് ഓഫീസിലെ ഫീല്‍ഡ് അസിസ്റ്റന്റ് സുജി കുമാര്‍ സഹായി വിജയന് എന്നിവരാണ് പിടിയിലായത്. പട്ടയം പോകുവരവ് ചെയ്ത് നല്കാന് 15000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഈ തുക കൈമാറുന്നതിനിടെയാണ് പിടിയിലായത്.
പരാതിക്കാരന്റെ സഹോദരിയുടെ പേരിലുള്ള 30 സെന്റ് വസ്തുവിന്റെ പട്ടയം അനുവദിച്ച് കിട്ടുന്നതിന് ഈ വര്‍ഷം ജനുവരി മാസത്തില്‍ പുനലൂര്‍ താലൂക്ക് ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. വില്ലേജ് ഓഫീസില്‍ അന്വേഷിച്ചപ്പോള്‍ 15,000 രൂപ കൈക്കൂലിയുമായി വരാന്‍ സുജി മോന് സുധാകരന് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് പരാതിക്കാരന് ഈ വിവരം വിജിലന്‍സില്‍ അറിയിച്ചു. തുടര്‍ന്നാണ് ഇരുവരും കെണിയില്‍ അകപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: