ന്യൂഡല്‍ഹി: കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി റെക്കോര്‍ഡ് വിസ നല്കി യുഎസ് എംബസി. കഴിഞ്ഞ പാദത്തില്‍ 90,000 സ്റ്റുഡന്റ് വിസകളാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയത്. ഇന്ത്യയും യുഎസും തമ്മിലുള്ള വിദ്യാഭ്യാസ വിനിമയത്തിലെ ചരിത്രപരമായ നാഴികല്ല് അടയാളപ്പെടുത്തിയെന്നും എംബസി വ്യക്തമാക്കി.
‘ ഉന്നത വിദ്യാഭ്യാസത്തിനായി അമേരിക്കയെ തിരഞ്ഞെടുത്ത ഓരോ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും അഭിനന്ദനങ്ങള്‍. ഓരോ വിദ്യാര്‍ത്ഥികളും കൃത്യസമയത്ത് തന്നെയാണ് വിദ്യാഭ്യാസത്തിനായി എത്തിച്ചേരുന്നതെന്ന് ഉറപ്പ് വരുത്താന്‍ കഴിഞ്ഞു. മികച്ച സംഘടിതവും നൂതനവുമായ പ്രവര്‍ത്തനത്തിന്റെ ഫലമാണിതെന്ന്’ എംബസി എക്സില്‍ കുറിച്ചു.
നിലവിലെ അദ്ധ്യയന വര്‍ഷത്തില്‍ 2,00,000ലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അമേരിക്കന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാഭ്യാസം നേടുന്നു. നിലവില്‍ യുഎസിലുള്ള 20 ശതമാനം അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികളെ പ്രതിനിധീകരിക്കുന്നത് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: