ഒക്ടോബര്‍ 24 മുതല്‍ ആന്‍ഡ്രോയിഡ് വേര്‍ഷന്‍ 4.1ലും അതിനെക്കാള്‍ പഴയ വേര്‍ഷനിലും വാട്സ്ആപ്പ് പ്രവര്‍ത്തിക്കില്ല. ഇത്തരം ഫോണുകള്‍ക്കുള്ള സപ്പോര്‍ട്ട് പിന്‍വലിക്കുമെന്ന് കമ്പനി അറിയിച്ചു.
വെറുമൊരു മെസേജിങ് ആപ്പ് എന്നതിലുപരി വാട്സ്ആപ്പിനെ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ആപ്പായി നിലനിര്‍ത്തുന്ന ഒരു പ്രധാന സവിശേഷത അതിലെ ഡാറ്റ സുരക്ഷയാണ്. ഉപയോക്താക്കളുടെ വാട്സ്ആപ്പ് ഉപയോഗം എളുപ്പമാക്കാനും സുരക്ഷിതമാക്കാനും അടിയ്ക്കടി വാട്സ്ആപ്പ് പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാറുണ്ട്.
ആപ്പുകളുടെ സുരക്ഷ, പുതിയ ഫീച്ചറുകള്‍ പ്രവര്‍ത്തിക്കാനും, അപ്ഡേറ്റുകള് എത്തിക്കാനുമുള്ള സൗകര്യം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പരിഗണിച്ചാണ് സാങ്കേതികമായി കാലാഹരണപ്പെട്ട ഒഎസുകളെയും ഫോണുകളേയും സേവനം നല്കുന്നതില് നിന്ന് ഒഴിവാക്കാനുള്ള കാരണം.
ഒക്ടോബര്‍ 24 ന്ശേഷം വാട്സ്ആപ്പ് അപ്ഡേഷന് ലഭ്യമാകാത്ത ജനപ്രിയ ആന്‍ഡ്രോയിഡ് ഫോണുകള്‍: (1) സാംസങ് ഗാലക്സി നോട്ട് 2, (2) എച്ച്ടിസി വണ്‍, (3) സോണി എക്സ്പീരിയ Z, (4) എല്‍ജി ഒപ്റ്റിമസ് ജി പ്രോ, (5) നെക്സസ് 7 (Android 4.2ലേക്ക് അപ്ഗ്രേഡുചെയ്യാനാകും). (6) സാംസങ് ഗാലക്സി എസ് 2, (7) സാംസങ് ഗാലക്സി നെക്സസ്, (8) എച്ച്ടിസി സെന്സേഷന്, (9) മോട്ടറോള ഡ്രോയിഡ് റേസര്‍, (10) സോണി എക്സ്പീരിയ എസ് 2, (11) മോട്ടറോള സൂം, (12) സാംസങ് ഗാലക്സി ടാബ് 10.1, (13) അസൂസ് ഈ പാഡ് ട്രാന്‍സ്ഫോര്‍മര്‍. (14) ഏസര്‍ ഐക്കോണിയ ടാബ് അ5003, (15) സാംസങ് ഗാലക്സി എസ്, (16) എച്ച്ടിസി ഡിസയര്‍ എച്ച്ഡി, (17) എല്‍ജി ഒപ്റ്റിമസ് 2X, (18) സോണി എറിക്സണ് എക്സ്പീരിയ Arc3. ഇപ്പോഴും ഈ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ ഉണ്ടെങ്കില്‍ അവര്‍ ഉടന്‍ പുതിയൊരു ഉപകരണത്തിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നത് പരിഗണിക്കേണ്ടതാണ്.
എല്ലാ വര്‍ഷവും മറ്റ് ടെക് കമ്പനികളെപ്പോലെ ഏറ്റവും പഴക്കമുള്ള ഡിവൈസുകളും സോഫ്റ്റ്വെയറുകളും ഏതൊക്കെയാണെന്ന് പരിശോധിക്കുകയും അവ ഒഴിവാക്കുകയും ചെയ്യുന്നുവെന്ന് വാട്സ്ആപ്പ് അറിയിച്ചു. ഉപയോഗിക്കുന്നവരുടെ എണ്ണം വളരെ കുറവാണെങ്കിലാണ് ഇത്തരത്തില്‍ സപ്പോര്‍ട്ട് ഒഴിവാക്കുന്നത്. ഇതില്‍ സാംസങ്, സോണി, എച്ച്ടിസി, നെക്സസ്, മോട്ടറോള, അസൂസ്, ഏസര്‍ തുടങ്ങിയ ബ്രാന്റുകളുടെ ഫോണുകള്‍ ഉള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: