തിരുവനന്തപുരം: വന്ദേഭാരതിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കെ.മുരളീധരന്‍ നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞ് കേന്ദ്രമന്ത്രി വി.മുരളീധരന്‍. സാഹചര്യമനുസരിച്ച് പ്രസ്താവനകള്‍ മാറ്റി മാറ്റി നടത്തുന്ന ആളാണ് കെ.മുരളീധരനെന്ന് വി.മുരളീധരന്‍ പരിഹസിച്ചു. ദിവസം മുഴുവന്‍ ബിജെപിക്കാരെ കാണുമ്പോഴുണ്ടായ അസ്വസ്ഥതയാണോ അദ്ദേഹത്തെ ഇങ്ങനെയൊക്കെ പറയിപ്പിച്ചതെന്നറിയില്ല. അദ്ദേഹത്തിന്റെ വിമര്‍ശനങ്ങളെ ഗൗരവത്തിലെടുക്കുന്നില്ലെന്നും മുരളീധരൻ പറഞ്ഞു.
രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടന യാത്രയില്‍ സാധാരണക്കാരുടെ പാസ് തന്നെ എംപിക്കും നല്‍കിയതിലെ എതിര്‍പ്പു കൊണ്ടാണ് കെ മുരളീധരന്‍ ആരോപണവുമായി രംഗത്ത് വന്നത്. പ്രത്യേകം ക്ഷണം ലഭിച്ചവരാണ് ആ ട്രെയിനില്‍ യാത്ര ചെയ്തത്. എംപിമാരുടെ കയ്യിലുണ്ടായിരുന്ന അതേ പാസ്, ബിജെപിക്കാരുടെയും കയ്യിലുണ്ടായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ പരിഭവം. എംപി എന്നു പറഞ്ഞാല്‍ ജനങ്ങളുടെ ഭാഗമാണല്ലോ. എംപിക്ക് ബിജെപിക്കാര്‍ക്ക് കിട്ടുന്ന പാസ് പോരാ എന്നാണോ അദ്ദേഹം പറയുന്നത്? എംപിക്ക് പ്രത്യേക പ്രിവിലേജ് വേണമെന്ന് പറയുന്നത് ജനാധിപത്യത്തില്‍ ശരിയല്ല. ജനാധിപത്യത്തില്‍ ജനങ്ങളുടെ മുതലാളിയോ യജമാനനോ അല്ല. അതുകൊണ്ട്, സാധാരണക്കാരുടെ കൂടെ യാത്ര ചെയ്യാനാണ് നാമെല്ലാം ആഗ്രഹിക്കേണ്ടത്”, വി മുരളീധരന്‍ വ്യക്തമാക്കി.
എല്ലാ സ്റ്റേഷനിലും ബിജെപിക്കാര്‍ സ്വീകരണം നല്‍കി. അത് വി.മുരളീധരനു നല്‍കിയ സ്വീകരണമല്ല, ആ ട്രെയിനിനു നല്‍കിയ സ്വീകരണമാണ്. അവര്‍ സെല്‍ഫിയെടുത്തതും എന്റെയൊപ്പമല്ല. ആ ട്രെയിനിനു മുന്നിലാണ്. ട്രെയിന്‍ ഒരു സെലബ്രിറ്റിയാകുന്ന സാഹചര്യമാണത്. ഇത്തരം ട്രെയിനുകള്‍ ഇതുവരെ ഇവിടെ ഇല്ലാതിരുന്നതിനാല്‍, ആളുകള്‍ കൂടുതല്‍ താല്‍പര്യവും കൗതുകവുമെല്ലാം കാണിക്കും.
അഞ്ചെട്ടു വര്‍ഷമായി പ്രതിപക്ഷത്തിരിക്കുന്നതിന് അസ്വസ്ഥതയാണോ അദ്ദേഹത്തെക്കൊണ്ട് ഇതെല്ലാം പറയിക്കുന്നതെന്നു നോക്കണം. പണ്ട് അലൂമിനീയം പട്ടേല്‍ എന്ന് വിളിച്ചയാളെ താണ് വണങ്ങി നില്‍ക്കുന്നതും നാം കണ്ടതാണെന്നും വി മുരളീധരന്‍ പരിഹസിച്ചു. തനിക്കൊക്കെ ഒറ്റ ആശയവും ഒറ്റ പ്രസ്ഥാനവുമാണ്. അദ്ദേഹത്തിന് കാലത്തിനനുസരിച്ച് പലതും മാറ്റിപറയേണ്ടി വരുമെന്നും കേന്ദ്ര മന്ത്രി പരിഹസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: