തിരുവല്ല: ജന്മഭൂമി ശബരിഗിരി എഡിഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പൊന്നോണപ്പകിട്ട് 2023 ഇന്ന് തിരുവല്ല വിജയാ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ അരങ്ങേറും. വൈകിട്ട് 5 ന് ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ വിവിധ രംഗങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ച പ്രമുഖര്‍ക്ക് അദ്ദേഹം പുരസ്‌കാരം നല്‍കും.
സഞ്ജയ് വര്‍ഗീസ് (സൂര്യകീര്‍ത്തി പുരസ്‌കാരം), ഡോ. സി. പാപ്പച്ചന്‍ (ആരോഗ്യകീര്‍ത്തി), അടിമുറ്റത്ത് മഠം സുരേഷ് ഭട്ടതിരി (തന്ത്രകീര്‍ത്തി), സി. അശോക് (വിദ്യാകീര്‍ത്തി), കെ.പി. വിജയന്‍ (വ്യവസായകീര്‍ത്തി), ആര്‍. ഗോപകുമാര്‍ (ജ്യോതിഷകീര്‍ത്തി), പി.വി. പ്രസാദ് (ജ്ഞാനകീര്‍ത്തി), ബി.ജി. ഗോകുലന്‍ (നേത്രകീര്‍ത്തി), അഡ്വ. അനില്‍ വിളയില്‍ (നിയമകീര്‍ത്തി), വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂള്‍ (വിജ്ഞാനകീര്‍ത്തി), ഡോ. നിരണം രാജന്‍ (കാഥികകീര്‍ത്തി) എന്നിവരാണ് പുരസ്‌കാര ജേതാക്കള്‍.
സ്വന്തം പ്രയത്നം കൊണ്ട് വ്യത്യസ്ത തലങ്ങളില്‍ കഴിവ് തെളിയിച്ച പ്രമുഖരെയും ജന്മഭൂമി അനുമോദിക്കും. 35 ാമത് മലേഷ്യന്‍ അന്തര്‍ദേശീയ ഓപ്പണ്‍ മാസ്റ്റേഴ്‌സ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ച ലതിക ജ്യോതിസ്, വേദിക് സയന്‍സില്‍ പിഎച്ച്ഡി നേടിയ നാരങ്ങാനം മഠത്തുംപടി സ്വദേശിയായ ടി.ജി. അനന്ദുകൃഷ്ണന്‍ എന്നിവരെയാണ് അനുമോദിക്കുന്നത്.
ജന്മഭൂമി പൊന്നോണപ്പകിട്ടിന്റെ ഭാഗമായി മഴുക്കീര്‍ എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ ആറന്മുള പള്ളിയോടക്കരകളെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച വഞ്ചിപ്പാട്ട് മത്സരത്തില്‍ വിജയികളായ കീക്കൊഴുര്‍ വയലത്തലക്കര, കീഴ്‌വന്‍മഴി, കോയിപ്രം, പൂവത്തൂര്‍ കിഴക്ക് എന്നീ കരകള്‍ക്ക് ചടങ്ങില്‍ സമ്മാനം നല്‍കും.
അത്തപ്പൂക്കള മത്സര വിജയികളായ ചെങ്ങന്നൂര്‍ ചിന്മയ വിദ്യാലയം, കോന്നി ശബരി ബാലികാസദനം, മുഹമ്മ കൊച്ചുവേളി കലാപ്പുറം ഹരിതലക്ഷ്മി, മാവേലിക്കര തട്ടാരമ്പലം ആഞ്ഞിലിപ്ര ലാവണ്യത്തില്‍ ശ്രവ്യ സുരേഷ് നായര്‍, ബുധനൂര്‍ മാനാംപുറത്ത് അദൈ്വത് ഹരി, തിരുവല്ല വള്ളംകുളം മേലേതില്‍ ദേവദത്തന്‍ എസ്., കല്ലിശ്ശേരി മഴുക്കീര്‍ ആനക്കുഴിയില്‍ ശ്രേയ എസ്. നായര്‍, ബുധനൂര്‍ മാനാംപുറത്ത് എം. സാകേത് ഹരി എന്നിവര്‍ക്കും സമ്മാനം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: