കൊച്ചി: യുവാവിന്റെ മൂത്ര സഞ്ചിയില്‍ കുടുങ്ങിയ ചൂണ്ടനൂല് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. എറണാകുളം ജനറല്‍ ആശുപത്രിയിലാണ് അപൂര്‍വ ശസ്ത്രക്രിയ നടത്തിയത്.
മൂത്രസഞ്ചിയില്‍നിന്ന് പുറത്തെടുത്ത നൂലിന് 2.8 മീറ്റര്‍ നീളമുണ്ട്. ബീഹാര്‍ സ്വദേശിയായ മുപ്പതുകാരന്റെ മൂത്രസഞ്ചിയിലാണ് ചൂണ്ടനൂല് കുടുങ്ങിയത്. മൂത്രമൊഴിക്കുമ്പോള്‍ വേദനയും രക്തത്തിന്റെ അംശവും കണ്ടതിനെ തുടര്‍ന്ന്് ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണിത് കണ്ടെത്തിയത്.
സിസ്റ്റോസ്കോപ്പിക് ഫോറിന് ബോഡി റിമൂവല്‍ എന്ന മൈക്രോസ്കോപ്പിക് കീ ഹോള്‍ സര്‍ജറി വഴിയാണ് ചൂണ്ടനൂല് പുറത്തെടുത്തത്. സ്വകാര്യഭാഗത്ത് ഉറുമ്പ് കയറുകയും തുടര്‍ന്ന് ബുദ്ധിമുട്ട് തോന്നിയ യുവാവ് കൈയില്‍ കിട്ടിയ ചൂണ്ടനൂലുപയോഗിച്ച് ചൊറിയാന്‍ ശ്രമിക്കുകയുമായിരുന്നുവത്രേ. ഈ സമയം ചൂണ്ടനൂല് അകത്തോട്ട് കയറി പോകുകയായിരുന്നു എന്ന് യുവാവ് പറയുന്നു.
ഇത്രയും നീളമുള്ള നൂല് കയറി എന്നത് കൗതുകകരമായ സംഭവമാണെന്നും ഇതില്‍ അസ്വഭാവികത ഉണ്ടെന്നും എറണാകുളം ജനറല്‍ ഹോസ്പിറ്റല്‍ സൂപ്രണ്ട് ഷാഹിര്‍ ഷാ ജന്മഭൂമിയോടു പറഞ്ഞു. മൂത്ര സഞ്ചിയില്‍നിന്ന് പുറത്തെടുക്കുന്ന ലോകത്തെ ഏറ്റവും നീളം കൂടിയ വസ്തുവാണിതെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: