ന്യൂദല്‍ഹി: ഖലിസ്ഥാന്‍ തീവ്രവാദിയായ ഹര്‍ദീപ് സിങ്ങ് നിജ്ജറിനെ കൊല ചെയ്തത് ഇന്ത്യയാണെന്ന് ആരോപിച്ച് വിവാദനായകനായ ജസ്റ്റിന് ട്രൂഡോ മറ്റൊരു വിവാദത്തിന് കൂടി തിങ്കളാഴ്ച തിരികൊളുത്തി. ഇക്കുറി നാസി നേതാവായിരുന്ന ഒരു കാരണവരെ കാനഡ പാര്‍ലമെന്റില്‍ ആദരിച്ചുകൊണ്ടാണ് ജസ്റ്റിന് ട്രൂഡോ വിവാദ പുരുഷനായത്.
രണ്ടാം ലോക മഹായുദ്ധകാലത്ത് ഹിറ്റ്ലറുടെ നേതൃത്വത്തില്‍ ലക്ഷക്കണക്കായ നിഷ്കളങ്കരെ കോണ്സെന്ട്രേഷന് ക്യാമ്പ് എന്ന പേരില്‍ അറിയപ്പെടുന്ന പീഡനസെല്ലുകളില് നിഷ്കരുണം കൊല ചെയ്ത ശക്തിയാണ് നാസി. അവര്‍ക്ക് വേണ്ടി പോരാടിയ വ്യക്തി എന്നാല്‍ അയാള്‍ ക്രൂരനായ ഹിറ്റ് ലറെ പിന്തുണച്ചിരുന്ന വ്യക്തിയാണ്. ഇതാണ് ഇസ്രയേല്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കാനഡയെ വിമര്‍ശിക്കാന്‍ കാരണം.
നാസി പോരാളിയായിരുന്ന കാരണവരെ കാനഡ പാര്‍ലമെന്റില്‍ അംഗങ്ങള്‍ എഴുന്നേറ്റ് നിന്ന് കയ്യടിച്ച് ആദരിയ്ക്കുന്നു:
Friday, Canadian Parliament honored a 98 year old Ukrainian immigrant who fought the Russians in WW2, Yaroslav Hunka.
He fought with the Nazis during the Third Reich as part of the 14th Waffen, aka SS Galincha.
Standing ovations for literal Nazis… pic.twitter.com/dgc8jWGSYH
— Clandestine (@WarClandestine) September 24, 2023
ഇതിനെതിരെ ഇന്ത്യ മാത്രമല്ല, നാസി വിരുദ്ധ രാഷ്ട്രങ്ങള്‍ എല്ലാം വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്. കാനഡ പാര്‍ലമെന്റില്‍ അംഗങ്ങളെല്ലാം എഴുന്നേറ്റ് നിന്ന് കരഘോഷം മുഴക്കിയാണ് പഴയ നാസി നേതാവിന് ആദരം നല്‍കിയത്.
രണ്ടാം ലോക മഹായുദ്ധ കാലത്ത് നാസികള്‍ക്ക് വേണ്ടി പൊരുതിയ ഇപ്പോള്‍ 96 വയസ്സുകാരനായ ഉക്രൈന് സ്വദേശിയായ യൂറോസ്വാവ് ഹങ്കയെയാണ് കാനഡ പാര്‍ലമെന്റില്‍ അംഗങ്ങള്‍ കയ്യടിച്ച് ആദരിച്ചത്.
ഖലിസ്ഥാന്‍ തീവ്രവാദി ഹര്‍ദീപ് സിങ്ങ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് കാനഡയിലെ പാര്‍ലമെന്റില്‍ പരസ്യമായി വിമര്‍ശിച്ചതിന് പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയെ ഇപ്പോള്‍ അവിടുത്തെ പ്രതിപക്ഷം പോലും കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് പുതിയ വിവാദം.
ഇന്ത്യയ്ക്കെതിരായ ജസ്റ്റിന് ട്രൂഡോയുടെ കൊലപാതക ആരോപണത്തിന് കാനഡയുടെ അടുത്ത പങ്കാളികളായ വന്‍ ശക്തികളായ അമേരിക്ക, യുകെ, ഫ്രാന്‍സ്, ആസ്ത്രേല്യ, ന്യൂസിലാന്റ് എന്നിവര്‍ ആരും പിന്തുണ നല്‍കിയിട്ടില്ല. അതിനിടയിലാണ് നാസി വിവാദം.
ഇപ്പോള്‍ നിജ്ജറിന്രെ കൊലപാതകത്തിന് തെളിവുകള്‍ നല്കാന് ഇന്ത്യയോട് അഭ്യര്‍ത്ഥിച്ച് മുഖം രക്ഷിയ്ക്കാന്‍ ട്രൂഡോ ശ്രമിച്ചുകൊണ്ടിരിക്കുന്നതിന് ഇടയിലാണ് പുതിയ നാസി വിവാദം. തെരഞ്ഞെടുപ്പ് വിജയത്തിന് തന്റെ വോട്ട് ബാങ്കായ സിഖുകാരെ തൃപ്തിപ്പെടുത്താനുള്ള ഒരു തന്ത്രമായിരുന്നു ജസ്റ്റിന് ട്രൂഡോ കാനഡയിലെ പാര്‍ലമെന്റില്‍ നടത്തിയത്. കാനഡയില്‍ 7.7 ലക്ഷം സിഖുകാരുണ്ട്. ഇവര്‍ കാനഡയിലെ ജനസംഖ്യയുടെ രണ്ട് ശതമാനം വരും.
നാസികള്‍ക്ക് വേണ്ടി യുദ്ധം ചെയ്ത വ്യക്തിയെ ആദരിച്ചതിനെതിരെ കാനഡയിലുള്ള റഷ്യന്‍ അംബാസഡറും ഇസ്രയേലിലെ ജൂത സമൂഹവും കാനഡയിലെ പ്രതിപക്ഷ അംഗങ്ങളും ജസ്റ്റിന് ട്രൂഡോയെ കുറ്റപ്പെടുത്തുകയാണ്.ഖലിസ്ഥാന്‍ പിന്നാലെ നാസി പോരാളിയെയും ആദരിക്കുക വഴി എല്ലാവിധ തീവ്രവാദശക്തികളുടെയും അഭയകേന്ദ്രമായി കാനഡ മാറുകയാണെന്നും ചിലര്‍ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ത്തിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: