തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് പണം തരാന്‍ വിസമ്മതം കാട്ടുന്ന പൊതുമേഖലാ ബാങ്കുകളെ പേടിപ്പിക്കാന്‍ പിണറായി സര്‍ക്കാര്‍. ഗുരതരമായ സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന സംസ്ഥാന സര്‍ക്കാരിനെ പണം നല്കി സഹായിക്കാന്‍ തയ്യാറല്ലാത്ത പൊതുമേഖലാ ബാങ്കുകളെ വിരട്ടാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.
സര്‍ക്കാരിന് പണം തന്ന് സഹായിക്കാത്ത ബാങ്കുകളെ വിലക്കുപട്ടികയില്‍ പെടുത്താനാണ് നീക്കമെന്ന് പറയുന്നു. ഈയിടെ രണ്ട് ക്ഷേമനിധി ബോര്‍ഡുകള്‍ വഴി 1700 കോടി രൂപ സമാഹരിക്കാന്‍ സംസ്ഥാനസര്‍ക്കാരിന്റെ ധനവകുപ്പ് ശ്രമിച്ചിരുന്നു.
എന്നാല്‍ സര്‍ക്കാരിന്റെ ഈ നീക്കത്തെ രണ്ട് പൊതുമേഖലാ ബാങ്കുകള്‍ അട്ടിമറിച്ചതായി പറയുന്നു. ഇതിന് തിരിച്ചടി കൊടുക്കാനാണ് വിലക്കുപട്ടികയില്‍ പെടുത്തി ബാങ്കുകളെ വിരട്ടാന്‍ ശ്രമിക്കുന്നതെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: