കോഴിക്കോട്: ജില്ലയിൽ നിപ വ്യാപനത്തിൽ കൂടുതൽ ആശ്വാസം. ഹൈസെക്യൂരിറ്റി ആനിമൽ ഡിസീസസിലേക്ക് അയച്ചിരുന്ന 42 സാമ്പിളുകളും നെഗറ്റീവ് ആണെന്ന ഫലം പുറത്തുവന്നു. വവ്വാലുകൾ ഉൾപ്പെടെയുള്ളവയുടെ സാമ്പിളുകളാണ് നെഗറ്റീവ് ആയത്. സെപ്റ്റംബർ 21-നാണ് ജില്ലയിൽ നിന്നും വവ്വാലുകൾ, കാട്ടുപന്നി എന്നിവ ഉൾപ്പെടെയുള്ളവയുടെ സാമ്പിളുകൾ പരിശോധനയ്‌ക്ക് അയക്കുന്നത്.
നിപ ബാധിച്ച് മരിച്ച മുഹമ്മദലിയുടെ പ്രദേശമായ മരുതോങ്കരയിൽ നിന്നാണ് സാമ്പിളുകൾ ശേഖരിച്ചത്. പ്രദേശത്ത് കാട്ടുപന്നികളെ ചത്ത നിലയിൽ കണ്ടെത്തിയത് സംശയത്തിന് ഇടയാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മേഖല കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്. ഭോപ്പാൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസിലേക്ക് അയച്ച 42 സാമ്പിളുകളും നെഗറ്റീവാണെന്ന ഫലം പുറത്തു വന്നു.
അതേസമയം ജില്ലയിൽ നിപ സാഹചര്യം നിലനിൽക്കുന്നതിനാൽ പൊതുപരിപാടികൾക്കുള്ള നിയന്ത്രണം തുടരും. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് മുതൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കണ്ടെയ്ൻമെന്റ് സോണിൽ ഓൺലൈൻ മുഖേനയാകും ക്ലാസുകൾ നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: