വാഷിംഗ്ടൺ: ബെന്നു ഛിന്നഗ്രഹത്തിൽ നിന്നും ശേഖരിച്ച സാമ്പിളുകൾ ഭൂമിയിൽ എത്തിച്ച് നാസ. ഇതോടെ ഒസൈറിസ് റെക്സ് ദൗത്യം വിജയകരമായി പൂർത്തിയാക്കിയെന്ന് നാസ അറിയിച്ചു. ഛിന്നഗ്രഹത്തിൽ നിന്നും സാമ്പിൾ ശേഖരിച്ച് ഭൂമിയിൽ എത്തിക്കുന്നതിനുള്ള നാസയുടെ ആദ്യ ദൗത്യമാണ് ഒസൈറിസ് റെക്സ്. ഇന്നലെ രാത്രി 8.12-ഓടെയാണ് സാമ്പിളുമായി കാപ്സ്യൂൾ ഭൗമാന്തരീക്ഷത്തിൽ പ്രവേശിക്കുന്നത്.
വളരെ വേഗത്തിൽ ഭൂമിയിലേക്ക് എത്തുന്ന പേടകത്തിന്റെ വേഗത ഡ്രോഗ് പാരച്യൂട്ട് വിന്യസിച്ച് നിയന്ത്രിച്ചിരുന്നു. 8.18-ന് വലിയ പാരച്യൂട്ട് ഉയരുകയും 8.23-ന് കാപ്സ്യൂൾ സുരക്ഷിതമായി യൂട്ടാ മരുഭൂമിയിൽ വന്നിറങ്ങുകയും ചെയ്തു. ബെന്നുവിൽ നിന്നും രണ്ട് വർഷം മുമ്പ് ശേഖരിച്ച പാറകളും മണ്ണും ഉൾപ്പെടുന്ന സാമ്പിളാണ് കാപ്സ്യൂളിൽ ഉള്ളത്.
2016 സെപ്റ്റംബർ എട്ടിനാണ് പേടകം വിക്ഷേപിക്കുന്നത്. അറ്റ്ലസ് വി റോക്കറ്റിലാണ് ഒസൈറിസ് റെക്സ് വിക്ഷേപിച്ചക്. രണ്ട് വർഷങ്ങൾ പിന്നിട്ട് 2018-ലാണ് ഒസൈറിസ് റെക്സ് ബെന്നുവിനെ ചുറ്റുന്ന ഭ്രമണപഥത്തിൽ പ്രവേശിക്കുന്നത്. 2020 ഒക്ടോബറിലാണ് പേടകം ബെന്നുവിൽ എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: