പുത്തൻ ഫീച്ചറുകളുമായി ഉപയോക്താക്കളെ കൗതുകത്തിലാക്കി ഇൻസ്റ്റഗ്രാം. ഏറ്റവും പുതിയ അപ്‌ഡേറ്റിലാണ് ഫീച്ചറുകൾ ലഭ്യമാകുക. ആദ്യ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത് ഇൻസ്റ്റ ഫീഡിലാണ്. ഫീഡ് സ്‌ക്രോൾ ചെയ്യുമ്പോൾഡ ഐഫോണിലെ ഡൈനാമിക് ഐലന്റിന് സമാനമായാകും സ്‌റ്റോറികൾ എത്തുക.
ഉപയോക്താക്കളെ വീണ്ടും വീണ്ടും സ്‌റ്റോറിയിൽ പിടിച്ചു നിർത്തുക എന്ന ലക്ഷ്യം വെച്ചാണ് പുതിയ ഫീച്ചർ മെറ്റ അവതരിപ്പിച്ചിരിക്കുന്നത്. സ്റ്റോറി സെക്ഷനിലെ ആഡ് ക്യാപ്ഷൻ ടാബിൽ ക്ലിക്ക് ചെയ്ത് ക്യാപ്ഷൻ ആഡ് ചെയ്യാനാകും.
പ്രിവ്യൂ സ്റ്റോറി ഹൈലറ്ററാണ് മറ്റൊരു കിടിലൻ ഫീച്ചർ. സ്‌റ്റോറി ഹൈലൈറ്റ് കാണുമ്പോൾ പ്രിവ്യു ബട്ടൺ ടാപ്പ് ചെയ്താൽ സ്റ്റോറികൾ സെല്ക്ട് ചെയ്ത് കാണാനാകും എന്നതാണ് ഇതിന്റെ പ്രത്യേകത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: