തൃശ്ശൂര്‍: താഴേത്തട്ടില്‍ ശരിയായ രീതിയില്‍ വിവരങ്ങള്‍ എത്തിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ് എന്നും തെറ്റായതും ശരിയായതുമായ വിവരങ്ങള്‍ തിരിച്ചറിയാന്‍ പൊതുജനങ്ങള്‍ക്ക് സാധിക്കണം എന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ തൃശ്ശൂര്‍ യൂണിറ്റ് സംഘടിപ്പിക്കുന്ന അഞ്ചു ദിവസത്തെ സംയോജിത ബോധവത്കരണ പരിപാടിയും പ്രദര്‍ശനവും തൃശ്ശൂര്‍ എം.ജി റോഡിലെ ശ്രീശങ്കര ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശയങ്ങള്‍ രൂപീകരിക്കുന്നതിലും നടപ്പിലാക്കുന്നതിലും ഇന്ത്യ ഇന്ന് ഏറെ മുന്നിലാണെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ തൃശ്ശൂര്‍ കോര്പറേഷന് ഡെപ്യൂട്ടി മേയര്‍ എം.എല്‍ റോസി, സി.ബി.സി കേരള ലക്ഷദ്വീപ് മേഖലാ തലവന്‍ പളനിച്ചാമി ഐ.ഐ.എസ്, ജോയിന്റ്ഡയറക്ടര്‍ വി.പാര്‍വതി, കോര്പറേഷന് കൗണ്‍സിലര്‍ പ്രസാദ്, മുന്‍ മേയര്‍ കെ രാധാകൃഷ്ണന്, ആര്.സി.എച്ച് ഓഫീസര്‍ ഡോ.ജയന്തി, തൃശ്ശൂര്‍ ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍ അബ്ദു മനാഫ്, പാലക്കാട് ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍ എം.സ്മിതി തുടങ്ങിയവര്‍ സംസാരിച്ചു. മിഷന് ഇന്ദ്രധനുഷ്, അഗ്നിവീര്‍ പദ്ധതികളെക്കുറിച്ച് ക്ലാസുകള്‍ നടന്നു.
വിവിധ ഗവണ്മെന്റ് പദ്ധതികളെക്കുറിച്ച് സാധാരണക്കാര്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. പരിപാടിയുടെ ഭാഗമായി പൊതുജനങ്ങള്‍ക്ക് തപാല്‍ വകുപ്പിന്റെ ആധാര്‍ സേവനങ്ങള്‍, വിവിധ ഗവണ്മെന്റ് പദ്ധതികളെക്കുറിച്ച് വിദഗ്ധര്‍ നയിക്കുന്ന ബോധവത്കരണ ക്ലാസുകള്‍, വിവിധ കേന്ദ്ര, സംസ്ഥാന വകുപ്പുകളുടെ പ്രദര്‍ശന സ്റ്റാളുകള്‍, സ്വാതന്ത്ര്യസമരവുമായ ബന്ധപ്പെട്ട അപൂര്‍വ്വ ചിത്രങ്ങളുടെ പ്രദര്‍ശനം, വിവിധ ഗവണ്മെന്റ് പദ്ധതികളെക്കുറിച്ചുള്ള ഫോട്ടോ പ്രദര്‍ശനം, വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍, കുടുംബശ്രീ വിപണന മേള എന്നിവ ഒരുക്കിയിട്ടുണ്ട്. നാഷണല്‍ ആയുഷ് മിഷന്റെ നേതൃത്വത്തില്‍ ഇന്ന് (26.09.23) സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: