ജിമെയിലിന്റെ ഇൻബോക്‌സിൽ അനാവശ്യ മെയിലുകൾ എത്തുന്നത് ഉപയോക്താക്കളെ എപ്പോഴും വലക്കാറുണ്ട്. ഇത് നീക്കം ചെയ്യുകയെന്നത് പലപ്പോഴും വലിയ പണിയാണ്. ഇപ്പോഴിതാ ഈ പ്രതിസന്ധി മറികടക്കുന്നതിനായി പുതി ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിൾ. ജിമെയിൽ ആപ്പ് ഉപയോഗിക്കുന്നവർക്ക് ഇനി മുതൽ 50 ഇമെയിലുകൾ വരെ തിരഞ്ഞെടുത്ത് ഒറ്റ ക്ലിക്കിൽ തന്നെ നീക്കം ചെയ്യാൻ സാധിക്കും.
ജിമെയിൽ ആൻഡ്രോയിഡ് 2023.08.20.561750975 എന്ന വേർഷനിലാകും പുതിയ ഫീച്ചർ ലഭ്യമാകുക. സാംസങ് ഗാലക്‌സി, പിക്‌സൽ ഉപയോക്താക്കൾ, ആൻഡ്രോയിഡ് വേർഷൻ 13,14 വേർഷനുകളിലും ഈ ഫീച്ചർ ലഭ്യമാണ്. വരും ദിവസങ്ങളിൽ ഇത് കൂടുതൽ ഫോണുകളിലേക്ക് ലഭ്യമാകുമെന്ന് ഗൂഗിൾ അറിയിച്ചു.
ജിമെയിൽ ആപ്പിൽ സെലക്ട് ഓൾ എന്ന ലേബലിൽ ആണ് ഫീച്ചർ ലഭ്യമാകുക. ആദ്യ ഘട്ടത്തിൽ 50 മെയിലുകളാണ് ഒറ്റ സെലക്ടിൽ നീക്കം ചെയ്യാനാകുക. ആവശ്യമുള്ളവ അൺക്ലിക്ക് ചെയ്ത് ഒഴിവാക്കാനും സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: