അഹമ്മദാബാദ്: ഗുജറാത്തിലെ ഛോട്ടാ ഉദേപൂരില്‍ 22 ജില്ലകളിലെ വൈഫൈ സൗകര്യങ്ങള്‍ ഉള്‍പ്പെടെ 5,206 കോടി രൂപയുടെ വികസന പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച ഉദ്ഘാടനം ചെയ്യും.
പ്രധാനമന്ത്രി സെപ്റ്റംബര്‍ 27ന് ഗുജറാത്ത് സന്ദര്‍ശിക്കുമെന്നും മിഷന്‍ സ്‌കൂള്‍ ഓഫ് എക്‌സലന്‍സിനു കീഴില്‍ 4,505 കോടി രൂപയുടെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുമെന്നും ഗുജറാത്ത് സര്‍ക്കാര്‍ ഇന്ന് പ്രസ്താവനയില്‍ പറഞ്ഞു.
തന്റെ സന്ദര്‍ശന വേളയില്‍ ഛോട്ടാ ഉദേപൂര്‍ ജില്ലയില്‍ 5,206 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ അദ്ദേഹം ഉദ്ഘാടനം ചെയ്യുകയും സമര്‍പ്പിക്കുകയും ചെയ്യും. മിഷന്‍ സ്‌കൂള്‍ ഓഫ് എക്‌സലന്‍സ് പദ്ധതിക്ക് കീഴില്‍ 4,505 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയും സമര്‍പ്പിക്കുകയും ചെയ്യും.
ഈ സംരംഭത്തിന് കീഴില്‍, 1,426 കോടി രൂപയുടെ പുതിയ പദ്ധതികള്‍ ആരംഭിക്കും, 9,088 പുതിയ ക്ലാസ് മുറികള്‍, 50,300 സ്മാര്‍ട്ട് ക്ലാസ് മുറികള്‍, 19,600 കമ്പ്യൂട്ടര്‍ ലാബുകള്‍, 12,622 ക്ലാസ് മുറികളുടെ നവീകരണം, മറ്റ് സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന 3,079 കോടി രൂപയുടെ പൂര്‍ത്തീകരിച്ച പ്രോജക്ടുകള്‍ ഉദ്ഘാടനം ചെയ്യും.
ദഹോദില്‍ 23 കോടി ചെലവില്‍ പുതിയ നവോദയ വിദ്യാലയം, 10 കോടി രൂപ ചെലവില്‍ എഫ്എം റേഡിയോ സ്റ്റുഡിയോ എന്നിവയും ഉദ്ഘാടനം ചെയ്യും. 22 ജില്ലകളിലെ 7,500 ഗ്രാമങ്ങളിലെ 20 ലക്ഷം ഗുണഭോക്താക്കള്‍ക്ക് പ്രയോജനപ്പെടുന്ന ഗ്രാമ വൈഫൈ സൗകര്യങ്ങളും പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും.
റോഡ്‌സ് ആന്റ് ബില്‍ഡിംഗ്‌സ് വകുപ്പിന് കീഴില്‍ 277 കോടി രൂപയുടെയും നഗരവികസന വകുപ്പിന് കീഴില്‍ 251 കോടി രൂപയുടെയും ജലവിതരണ വകുപ്പിന് കീഴില്‍ 80 കോടി രൂപയുടെയും വികസന പദ്ധതികളും ഉദ്ഘാടനവും സമര്‍പ്പണവും നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: