കോട്ടയം: വളർത്ത് നായ്ക്കളെ കാവൽ നിർത്തി കഞ്ചാവ് കച്ചവടം. കോട്ടയത്ത് കുമാരനെല്ലൂരിലാണ് സംഭവം. പ്രദേശത്ത് പോലീസ് എത്തിയപ്പോൾ നായ്ക്കളെ തുറന്നുവിട്ട പ്രതി ഓടി രക്ഷപ്പെട്ടു. കുമാരനെല്ലൂർ സ്വദേശി റോബിനാണ് നായകളെ തുറന്ന് വിട്ട് രക്ഷപ്പെട്ടത്. സംഭവത്തിന് പിന്നാലെ റോബിന് വേണ്ടിയുള്ള തിരച്ചിലിലാണ് പോലീസ്.
വിദേശ ബ്രീഡുകളിൽ പെട്ട 13 ഇനം നായ്ക്കളെയാണ് റോബിൻ കഞ്ചാവ് കച്ചവടത്തിന് കാവൽ നിൽക്കുന്നതിനായി വളർത്തിയത്. ഇന്നലെ നടത്തിയ പ്രാഥമിക പരിശോധനയിൽ 13 കിലോ കഞ്ചാവാണ് ഇവിടെ നിന്നും കണ്ടെത്തിയത്. കഞ്ചാവിന് പുറമെ എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
മുമ്പ് ഇവിടെ നായകളെ ഉപയോഗിച്ച് പലരെയും കടിപ്പിക്കാൻ റോബിൻ ശ്രമിച്ചിരുന്നു. എന്നാൽ കഞ്ചാവ് വിൽപ്പനയുടെ ഭാഗമായാണ് റോബിൻ നായകളെ വളർത്തുന്നതെന്ന് പ്രദേശവാസികളും തിരിച്ചറിഞ്ഞിരുന്നില്ല. പോലീസ് പരിശോധനയ്ക്ക് എത്തിയതിന് ശേഷമാണ് നാട്ടുകാരും വിവരം മനസിലാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: