തിരുവനന്തപുരം: നിയമസഭ കയ്യാങ്കളിക്കേസില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചു. കൂടുതല്‍ പ്രതികളെ ഉള്‍പ്പെടുത്താതെയാണ് റിപ്പോര്‍ട്ട് നല്‍കിയത്.
വി.ശിവന്‍കുട്ടിയും ഇ.പിജയരാജനും ഉള്‍പ്പെടെ ആറ് എല്‍ഡിഎഫ് നേതാക്കളാണ് കേസില്‍ പ്രതികള്‍.തുടരന്വേഷണത്തിന്റെ ഭാഗമായി 11 പേരുടെ മൊഴി രേഖപ്പെടുത്തി.
സഭയില്‍ നടന്ന സംഘര്‍ഷത്തില്‍ പരിക്കേറ്റ വനിതാ എംഎല്‍എമാരുടെ മൊഴി കണക്കിലെടുത്ത് പ്രത്യേകം കേസെടുക്കുമെന്നും ക്രൈം ബ്രാഞ്ച് കോടതിയില്‍ അറിയിച്ചു. കേസെടുക്കാനുള്ള നടപടികള്‍ മ്യൂസിസം പൊലീസ് തുടരുകയാണെന്ന് ക്രൈം ബ്രാഞ്ച് തിരുവനന്തപുരം സിജെഎം കോടതിയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: