ഭോപ്പാൽ: കോൺഗ്രസിനെതിരെ ശക്തമായി ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ വികസനത്തിന് വേണ്ടിയുള്ള എല്ലാ പദ്ധതികൾക്കും കോൺഗ്രസ് എതിര് നിൽക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. എന്ത് ചെയ്താലും കോൺഗ്രസിന് അത് ഇഷ്ടമല്ല. രാജ്യത്ത് മാറ്റം കൊണ്ടുവരാനും കോൺഗ്രസ് ആഗ്രഹിക്കുന്നില്ലെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ദ്ധ്യപ്രദേശിൽ നടന്ന ബിജെപി മഹാകുംഭ് പ്രവർത്തകസംഗമത്തിലാണ് പ്രധാനമന്ത്രിയുടെ വിമർശനം.
ജനാധിപത്യത്തെ കോൺഗ്രസ് കുടുംബ വ്യവസ്ഥയാക്കി മാറ്റി. രാജ്യത്തിന്റെ വികസനം കാണാനോ ചെയ്യാനോ കോൺഗ്രസിന് കഴിവില്ല. മധ്യപ്രദേശിലെ കോണ്‍ഗ്രസ് ഭരണം കാണാൻ ഇപ്പോഴത്തെ യുവാക്കള്‍ക്കിടയായിട്ടുണ്ടാകില്ല. ബിജെപി സർക്കാരിന്റെ വികസനമാണ് ഈ തലമുറ കണ്ടത്. എന്നാൽ കോണ്‍ഗ്രസിന്റ കാലത്ത് കോടികളുടെ അഴിമതിയാണ് മധ്യപ്രദേശില്‍ നടന്നിട്ടുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു.
കോൺഗ്രസ് പോലൊരു അഴിമതി പാർട്ടിക്ക് മധ്യപ്രദേശിൽ അവസരം കിട്ടിയാൽ അവർ സംസ്ഥാനം നശിപ്പിക്കും. എവിടെയൊക്കെ കോണ്‍ഗ്രസ് ഭരിച്ചിട്ടുണ്ടോ അവിടെയൊക്കെ ഭരിച്ച് നശിപ്പിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. മധ്യപ്രദേശില്‍ വലിയ വികസനം സാധ്യമാക്കാൻ ബിജെപിക്കായെന്നും കോണ്‍ഗ്രസ് കാലത്ത് മധ്യപ്രദേശ് ദരിദ്ര സംസ്ഥാനമായിരുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു.
ദാര്രിദ്ര്യ നിര്‍മാർജ്ജന മുദ്രാവാക്യം മുന്നോട്ട് വച്ച കോണ്‍ഗ്രസിന് അത് സാധ്യമാക്കാനായില്ലെന്നും ബിജെപിയാണ് ദാരിദ്ര്യ നിര്‍മാർജനം സാധ്യമാക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 13 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് മുക്തരാക്കാൻ ബിജെപിക്കായെന്നും വനിത സംവരണ ബില്ലും ബിജെപിക്ക് നടപ്പാക്കാനായെന്നും പ്രധാനമന്ത്രി പറഞ്ഞു. മൂന്ന് ദശാബ്ദത്തോളം കാലം പ്രതിപക്ഷം വനിത സംവരണം നടപ്പാക്കാതെ തടഞ്ഞുവെച്ചെന്നും പ്രധാനമന്ത്രി ആരോപിച്ചു.
Urban Naxals are running the Congress Party! pic.twitter.com/sLHFuLg8fy
— Narendra Modi (@narendramodi) September 25, 2023
പ്രതികരിക്കാൻ ഇവിടെ എഴുതുക: