പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശനയത്തെയും അഴിമതിക്കെതിരായ പോരാട്ടത്തെയും അഭിനന്ദിച്ച് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്. അഴിമതിയുടെ വേരുകള്‍ പിഴുതെറിയാന്‍ പ്രധാനമന്ത്രി നടത്തുന്ന ശ്രമങ്ങള്‍ എക്കാലവും പ്രശംസിക്കപ്പെടേണ്ടാതണെന്നും അദ്ദേഹം പറഞ്ഞു. ഒഡീഷ ലിറ്റററി ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒഡീഷ സര്‍ക്കാരിന് കേന്ദ്രവുമായുള്ളത് ദൃഢബന്ധമാണ്. സംസ്ഥാന വികസനത്തിന് കേന്ദ്ര പങ്കാളിത്തം ഏറെ ആവശ്യമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും പത്തില്‍ എട്ടില്‍ മാര്‍ക്ക് ഞാന്‍ നല്‍കും. കാരണം ഇപ്പോഴുള്ള കേന്ദ്രസര്‍ക്കാരില്‍ അഴിമതി കുറവാണ്. വിദേശനയമുള്പ്പെടെ മികച്ച രീതിയിലാണ് നടപ്പാക്കുന്നത്. രാജ്യത്തെ പൗരന്മാരെ സേവിക്കാനുള്ളതാണ് ആദ്ദേഹത്തിന്റെ ഓരോ നീക്കങ്ങളെന്നും നവീന്‍ പട്നായിക് പ്രശംസിച്ചു.
മൂന്ന് പതിറ്റാണ്ട് നടത്തിയ പോരാട്ടങ്ങള്‍ക്കൊടുവില്‍ പാസാക്കിയ നാരീ ശക്തി വന്ദന്‍ അധനിയത്തെയും അദ്ദേഹം പ്രശംസിച്ചു. മികച്ച തുടക്കമെന്നാണ് അദ്ദേഹം പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: