വീണ്ടും പന്നിയുടെ ഹൃദയം മനുഷ്യനില്‍ വെച്ച് പിടിപ്പിച്ചു. അമേരിക്കന്‍ ഡോക്ടര്‍മാരാണ് ഈ നേട്ടം കൈവരിച്ചത്. മസ്തിഷ്ക മരണം സംഭവിച്ച 58-കാരനായ നേവി വെറ്ററനാണ് ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം വെച്ചുപിടിപ്പിച്ചത്. പന്നിയുടെ ഹൃദയം മനുഷ്യനിലേക്ക് വെച്ചുപിടിപ്പിക്കുന്ന രണ്ടാമത്തെ സംഭവമാണിത്.
ഹൃദ്രോഗം ബാധിച്ച ഇയാള്‍ ഏറെ നാളായി ചികിത്സയിലായിരുന്നു. ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതിനാല്‍ ഇദ്ദേഹത്തിന് സാധാരണഗതിയിലുള്ള ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്താന്‍ കഴിയിഞ്ഞിരുന്നില്ല. പിന്നാലെ ഇയാള്‍ക്ക് മസ്തിഷ്ക മരണം സംഭവിച്ചു. ഇതിന് പിന്നാലെ ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം ഇയാളില്‍ വെച്ചുപിടിപ്പിക്കുകയായിരുന്നു. നിലവില്‍ നേവിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. അദ്ദേഹത്തിന് കസേരയില്‍ എഴുന്നേറ്റിരിക്കാനും സംസാരിക്കാനും കഴിയുന്നു.
കഴിഞ്ഞ വര്‍ഷവും ഇതേ മേരിലാന്റ് ആശുപത്രി വൈദ്യശാസ്ത്ര ചരിത്രത്തില്‍ ഇടം പിടിച്ചിരുന്നു. ആദ്യമായി പന്നിയുടെ ഹൃദയം മനുഷ്യനില്‍ വെച്ചുപിടിപ്പിച്ച അതേ ആശുപത്രിയില്‍ തന്നെയാണ് രണ്ടാമതും ശസ്ത്രക്രിയ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: