ഹുവാന്‍ഷു: ഏഷ്യന്‍ ഗെയിംസ് ഫുട്ബോളില്‍ ഇന്ത്യ അവസാന 16 ല്‍ എത്തി. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണിത്.
ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ മ്യാന്മറുമായുളള മത്സരം 1-1 എന്ന നിലയില്‍ ആയതോടെയാണ് ഇന്ത്യ പ്രിക്വാര്‍ട്ടറില്‍ കടന്നത്. ഇന്ത്യക്കായി 23ാം മിനിട്ടില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ഗോള്‍ നേടി. മ്യാന്മാറിനായി 74ാം മിനിട്ടില്‍ ക്യാവ് ഹ്ത്വേ സമനില ഗോള്‍ നേടി.
പെനാല്‍റ്റിയിലൂടെയാണ് ഛേത്രി ഇന്ത്യയെ മുന്നിലെത്തിച്ചത്. റഹീം അലിക്കെതിരായ ഫൗളിനു ലഭിച്ച പെനാല്‍റ്റി ഛേത്രി അനായാസം ഗോളാക്കി. ഹെഡറിലൂടെയാണ് ക്യാവ് ഹ്ത്വേ മ്യാന്മറിന്റെ സമനില ഗോള്‍ നേടിയത്. പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഇന്ത്യ സൗദി അറേബ്യയെയാണ് നേരിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: