ന്യൂദല്‍ഹി: ഭീകരാവാദത്തിനെതിരെ ഒരു വിട്ടുവീഴ്ചയുമില്ലെന്ന ഭാരതത്തിന്റെ നയം ഇന്ന് മറ്റു രാജ്യങ്ങളും പിന്തുണക്കുകയാണ്. ഒരു തരത്തിലുള്ള ഭീകരതയും ലോകത്തിന്റെ വളര്‍ച്ചയ്ക്ക് അനുകൂലമായി ഭവിക്കില്ലെന്ന ബോധമാണ് ലോകനേതാക്കളെ ആ തീരുമാനത്തിലേക്ക് എത്തിച്ചതും. അതിന് ഫ്രാന്‍സ് അടക്കമുള്ള രാജ്യങ്ങളുടെ ഇന്നത്തെ അവസ്ഥ ഉദാഹരണവുമാണ്.
എന്നാല്‍ കാനഡയുടെ പ്രവര്‍ത്തനം ഇന്ന് ഇതിനു വിപരീതമാണ്. കനേഡിയന്‍ പ്രധാനമന്ത്രിയായ ജസ്റ്റിന് ട്രൂഡോയുടെ പ്രസ്താവനകളും നടപടികളും ഇതിന് ഉദാഹരണമാണ്. കാനഡയില്‍ നടക്കുന്ന പലകാര്യങ്ങളും മുമ്പ് തീവ്രവാദ ബന്ധമുള്ള സംഘടനകള്‍ മുന്നോട്ട് വച്ചതുപോലെയാണ് നടക്കുന്നത് എന്നത് ഒരു വാസ്തവമാണ്.
വേള്‍ഡ് സിഖ് ഓര്‍ഗണൈസേഷനും, നാഷ്ണല്‍ കൗണ്‍സില്‍ ഓഫ് കനേഡിയന്‍ മുസ്ലീംസും കുറച്ചു നാളുകള്‍ക്ക് മുന്നേ സര്‍ക്കാരിനു മുമ്പാകെ ചില ആവശ്യങ്ങള്‍ നിരത്തിയിരുന്നു. അതില്‍ ഒന്ന് ഇതിനോടകം തന്നെ നടന്നു കഴിഞ്ഞു. അത് കാനഡയിലെ ഇന്ത്യന്‍ ഹൈകമ്മിഷന് ഉദ്യോഗസ്ഥരുടെ മടങ്ങിവരവാണ്. ഇതിനൊപ്പം ഇന്ത്യയുമായുള്ള വാണിജ്യ നിയന്ത്രണം, ആര്‍എസ്എസ് അനുകൂല സംഘടനകളുടെ കാനഡയിലെ പ്രവര്‍ത്തനം നിര്‍ത്തലാക്കുക എന്നിവയായിരുന്നു മറ്റു ആവശ്യങ്ങള്‍.
നാഷ്ണല്‍ കൗണ്‍സില്‍ ഓഫ് കനേഡിയന്‍ മുസ്ലീംസ് എന്ന സംഘടനയ്ക്ക് ഹമ്മാസ് എന്ന ഭീകരവാദ സംഘടനയുമായി ബന്ധമുണ്ടെന്ന് കനേഡിയന്‍ മുന്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പ്പറുടെ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ജേസണ്‍ മക്ഡൊണാള്‍ഡ് തന്നെ ആരോപ്പിച്ചിരുന്നു. പാക്കിസ്ഥാന് അടക്കമുള്ള സംഘടനകളാണ് അല്‍-ഖ്വയ്ദ പോലുള്ള ഭീകര സംഘടനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍ക്കുന്നതെന്ന് വിവിധ രാജ്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളതായി മാധ്യമ റിപ്പോര്‍ട്ടുകളുണ്ട്. പുതിയ സര്‍ക്കാര്‍ ഇദ്ദേഹത്തിനെതിരെ നിയമനടപടി സ്വീകരിച്ചെങ്ങിലും അത് തള്ളി പോകുകയായിരുന്നു.
ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ മരണത്തിനു പിന്നാലെ ഉയര്‍ന്ന ആരോപണങ്ങള്‍ ഭാരതം തള്ളുകയും ഇതിനെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. കനേഡിന്‍ ഭരണകൂടം നടത്തുന്ന പ്രസ്താവനകള്‍ കേവലം രാഷ്ട്രീയ പ്രേരിതമാണെന്നും അത് ഭാരതത്തിനു നേരെ വിലപോകില്ലെന്നും ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ക്കുശേഷം ഇന്ത്യയുടെ വിദേശകാര്യ വക്താവ് വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: