തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള അവസരം അവസാനിച്ചു. പുതുക്കിയ അന്തിമ വോട്ടർ പട്ടിക ഒക്ടോബർ 16-ന് പ്രസിദ്ധീകരിക്കും.www.sec.kerala.gov.in എന്ന വെബ്സൈറ്റിലാകും പട്ടിക പ്രസിദ്ധീകരിക്കുക.
മരിച്ചവരുടെയും സ്ഥലത്തില്ലാത്തവരുടെയും പേരുകൾ നീക്കം ചെയ്തും പുതിയ അപേക്ഷകരെ ഉൾപ്പെടുത്തിയും വോട്ടർപട്ടിക ക്രമീകരിക്കുന്നതിനാണ് അപേക്ഷ സ്വീകരിച്ചത്. പട്ടിക പ്രസിദ്ധീകരിച്ച് കഴിഞ്ഞതായി കമ്മീഷന്റെ അറിയിപ്പ് വന്ന ശേഷമാകും ഇനി അപേക്ഷിക്കാനാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: