ന്യൂദൽഹി: കാനഡ ആസ്ഥാനമായുള്ള ഖലിസ്ഥാന്‍ ഭീകരരുടെ സാമ്പത്തിക ഇടപാടുകൾ പുറത്ത്. 2019 മുതല്‍ 2021 വരെയുള്ള സംഭവങ്ങള്‍ പരിശോധിച്ച് എന്‍ഐഎ തയാറാക്കിയ കുറ്റപത്രത്തിലാണ് ഇവരുടെ വൻ സാമ്പത്തിക നിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നത്. റിപ്പോർട്ട് പ്രകാരം കനേഡിയൻ പ്രീമിയർ ലീഗ്, സിനിമ, ആഡംബരനൗകകൾ, തായ്‌ലൻഡിലെ ക്ലബ്ബുകൾ, ബാറുകൾ എന്നിവിടങ്ങളിൽ നിക്ഷേപം നടത്തിയതായാണ് റിപ്പോർട്ട്.
അഞ്ച് ലക്ഷം രൂപ മുതൽ 60 ലക്ഷം രൂപ വരെ ലോറൻസ് ബിഷ്‌ണോയ് ഹവാല മാർഗത്തിൽ കൈപ്പറ്റിയതായും റിപ്പോർട്ടിലുണ്ട്. കള്ളക്കടത്ത്, കൊള്ള, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയവ വഴി ഭാരതത്തിൽ നിന്നും സമ്പാദിക്കുന്ന പണം, ഭാരതത്തിലും കാനഡയിലും അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. കൂടാതെ 2019 മുതല്‍ 2021 വരെ 5 ലക്ഷം മുതല്‍ 60 ലക്ഷം രൂപ വരെ ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്ണോയ് കാനഡയിലേക്കും തായ്ലന്‍ഡിലേക്കും ഹവാല വഴി അയച്ചിട്ടുണ്ട്. 13 തവണ ഇത്തരത്തില്‍ പണം അയച്ചിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.
ഗോള്‍ഡി ബ്രാര്‍ മുഖേന ബിഷ്‌ണോയി കാനഡയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ഖാലിസ്ഥാനി ഗ്രൂപ്പുകളുമായി, പ്രത്യേകിച്ച് ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷനല്‍ നേതാവ് ലഖ്ബീര്‍ സിങ് ലാന്‍ഡയുമായി വളരെ അടുത്ത് പ്രവര്‍ത്തിച്ചിരുന്നുവെന്ന് എന്‍ഐഎ നേരത്തെ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: