തിരുവനന്തപുരം: സൂര്യഭഗവാൻ പദ്മനാഭ സ്വാമിക്ക് പാദപൂജ ചെയ്യുന്ന വിഷുവം കാണുന്നതിനായി പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ എത്തിയത് ആയിരങ്ങൾ. വർഷത്തിൽ രണ്ട് തവണ സംഭവിക്കുന്ന വിഷുവം രണ്ടാമത് ദൃശ്യമായത് ഇന്നലെയായിരുന്നു. മാർച്ച് 21-നാണ് ഇതിന് മുമ്പ് വിഷുവം ഉണ്ടായത്. പകലും രാത്രിയും തുല്യമായി വരുന്ന ദിനങ്ങളിലാണ് വിഷുവം കാണാൻ സാധിക്കുക.
ഇന്നലെ രാവിലെ 6.15-നും വൈകിട്ട് 5.30-നും ക്ഷേത്ര ഗോപുരത്തിന്റെ വാതിലുകളിലൂടെ സൂര്യര്ശിമകൾ മനോഹരമായ കാഴ്ചയോരുക്കി കടന്നുപോയി. വിഷുവ ദിനത്തിൽ അസ്തമയ സൂര്യൻ ആദ്യം ഏറ്റവും മുകളിലത്തെ ഗോപുര വാതിലിന്റെ മദ്ധ്യത്തിൽ പ്രവേശിക്കും. ഇതിന് ശേഷം രണ്ടാമത്തെയും മൂന്നാമത്തെയും ഗോപുരവാതിലിൽ എത്തും. അസ്തമയ സൂര്യൻ മൂന്നാമത്തെ ഗോപുരവാതിലിൽ പ്രവേശിക്കുമ്പോഴാണ് മനോഹരമായ ദൃശ്യം കാണാനാകുക. ഇതിന് ശേഷം നാലാമത്തെയും അഞ്ചാമത്തെയും ഗോപുരവാതിലുകളിൽ പ്രവേശിച്ചതിന് ശേഷം അപ്രത്യക്ഷമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക