തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരതിന്റെ ഫ്‌ളാഗ് ഓഫ് കർമ്മം ഇന്ന് കാസർകോഡ് നടക്കും. ഇന്ന് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി ഒമ്പത് വന്ദേഭാരത് എക്‌സ്പ്രസുകളുടെ ഉദ്ഘാടനം കൂടി പ്രധാനമന്ത്രി നിർവഹിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസിലൂടെയാകും ഉദ്ഘാടനം നിർവഹിക്കുക.
കാസർകോഡ് റെയിൽവേ സ്‌റ്റേഷനിൽ ഉച്ചയ്‌ക്ക് 12.30-ന് നടക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി വി മുരളീധരൻ, മന്ത്രി വി അബ്ദുറഹിമാൻ എന്നിവർ പങ്കെടുക്കും. ഉദ്ഘാടന യാത്രയിൽ ക്ഷണിക്കപ്പെട്ടവർക്ക് മാത്രമാകും യാത്ര ചെയ്യുവാനുള്ള അവസരം ഉണ്ടാകുക. ചൊവ്വാഴ്‌ച്ച മുതൽ ട്രെയിനിന്റെ റെഗുലർ സർവീസുകൾ ആരംഭിക്കും. 26ാംതീയതി മുതലാണ് ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യാൻ കഴിയുക. കാസർഗോഡ് നിന്ന് ഏഴു മണിക്ക് പുറപ്പെടുന്ന ട്രെയിൻ തിരുവനന്തപുരത്ത് 3.05 ന് എത്തും.
കാസർഗോഡ് – തിരുവനന്തപുരം എസി ചെയർകാറിന് 1555 രൂപയും എക്സിക്യൂട്ടിവ് ചെയർകാറിന് 2835 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ആഴ്ചയിൽ 6 ദിവസം സർവീസ് നടത്തുന്ന രണ്ടാം വന്ദേ ഭാരത് എക്സ്പ്രസ് രാവിലെ 7 മണിക്ക് കാസർകോട് നിന്ന് യാത്ര ആരംഭിച്ച് വൈകുന്നേരം 3.05ന് തിരുവനന്തപുരത്ത് എത്തും. തിരിച്ച് തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് 4.05 ന് യാത്ര ആരംഭിക്കുന്ന ട്രെയിൻ രാത്രി 11.58ന് കാസർകോട്ട് എത്തി അന്നത്തെ യാത്ര അവസാനിപ്പിക്കും.
ആദ്യ വന്ദേഭാരതിന് സ്റ്റോപ്പ് ഇല്ലാത്ത മലപ്പുറത്തെ തരൂരിൽ പുതിയ ട്രെയ്നിന് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: