കൊച്ചി: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിംഗ് പുനരാരംഭിക്കണമെന്ന ആവശ്യത്തില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെയും ഗുരുവായൂര്‍ ദേവസ്വം മാനേജിംഗ് കമ്മിറ്റിയുടെയും നിലപാടു തേടി. ഈയാവശ്യം ഉന്നയിച്ച് അങ്കമാലി സ്വദേശി പി.എന്‍. രാധകൃഷ്ണന് നല്കിയ പരാതിയെത്തുടര്‍ന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് നിലപാടു തേടിയത്. ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്, ജസ്റ്റിസ് സോഫി തോമസ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തിരക്കു വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിംഗ് പുനരാരംഭിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരുന്നത്. നേരത്തെ കൊവിഡ് സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് ഏര്‍പ്പെടുത്തിയത് പിന്നീട് നിര്‍ത്തിവച്ചിരുന്നു. ഗുരുവായൂര്‍ ദേവസ്വത്തിന്റെ അഭിഭാഷകന് രണ്ടാഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കാമെന്ന് അറിയിച്ചു. തുടര്‍ന്ന് ഹര്‍ജി ഒക്ടോ. 11 നു പരിഗണിക്കാനായി മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: