ന്യൂദല്‍ഹി: പാര്‍ലമെന്റിനകത്ത് എംപിമാര്‍ ഇരിയ്ക്കുന്നത് ക്ഷേത്രത്തിനുള്ളില്‍ വിഗ്രഹങ്ങള്‍ ഇരിയ്ക്കുന്നത് പോലെയാണെന്നും യാതൊരു ശക്തിയുമില്ലെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വീണ്ടും ഹിന്ദുത്വത്തെ അപമാനിച്ച രാഹുല്‍ ഗാന്ധിയുടെ ഈ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം ഉയരുന്നു.
കഴിഞ്ഞ ദിവസം വനിതാ സംവരണ ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസാക്കിയതിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധി ഈ വിഡ്ഡിത്തം പറഞ്ഞത്. വനിതാ സംവരണത്തിനുള്ളില്‍ ഒബിസി സംവരണവും വേണമെന്നാവശ്യപ്പെട്ട് സംസാരിക്കുന്നതിനിടയിലാണ് രാഹുലിന് നാക്കുപിഴ ഉണ്ടായത്.
രാഹുല്‍ ഗാന്ധി ഒബിസിയ്ക്ക് വേണ്ടി സംസാരിക്കുമ്പോള്‍ ബിജെപിയ്ക്ക് പാര്‍ലമെന്റിനകത്ത് ഒബിസി എംപിമാരുണ്ട് എന്നായിരുന്നു അമിത് ഷായുടെ മറുപടി. അപ്പോഴാണ് ഒബിസി എംപിമാര്‍ പാര്‍ലമെന്റിനകത്ത് ഇരിക്കുന്നത് ക്ഷേത്രത്തിനകത്തെ വിഗ്രഹങ്ങള്‍ പോലെയാണെന്ന് രാഹുല്‍ പറഞ്ഞത്. ഇരുവര്‍ക്കും ഒരു ശക്തിയുമില്ലെന്നായിരുന്നു രാഹുലിന്റെ അടുത്ത വാചകം. ഹിന്ദു ദൈവങ്ങളെ അപമാനിച്ചതിനെതിരെ രാഹുല്‍ ഗാന്ധിയ്ക്കെതിരെ പലരും പ്രതിഷേധിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: