ന്യൂഡല്‍ഹി: കാനഡയില്‍ വെടിയേറ്റ് കൊല്ലപ്പെട്ട ഖലിസ്ഥാന്‍ ഭീകരന് ഹര്‍ദീപ് സിംഗ് നിജ്ജാര്‍ ഇന്ത്യയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നുതായി രഹസ്യാന്വേഷണ വിഭാഗം. ഹരിയാനയിലെ ദേരാ സച്ചാ സൗദ ആസ്ഥാനത്ത് ഭീകരാക്രമണം നടത്താനായിരുന്നു നിജ്ജാറിന്റെ പദ്ധതി. പാകിസ്താന് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സ് തലവന്‍ ജഗ്താര്‍ സിംഗ് താരയുമായി ചേര്‍ന്ന് പഞ്ചാബിലും ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നു.
ഇന്ത്യയില്‍ അങ്ങോളമിങ്ങോളം ഭീരാക്രമണം നടത്തുന്നതിനായി കാനഡയില്‍ മന്ദീപ് സിംഗ് ധലിവാള്‍, സര്‍ബ്ജിത് സിംഗ്, അനുപ്വീര് സിംഗ്, ദര്ശന് സിംഗ് എന്നിവരടങ്ങിയ സംഘത്തെയും നിജ്ജാര്‍ വളര്‍ത്തിയെടുത്തിരുന്നു. 2015 മുതല്‍ സംഘത്തിന് ആയുധ പരിശീലനവും നിജ്ജാര്‍ നല്കി. ദേരാ സച്ച സൗദ ആക്രമണം നടക്കാതെ പോയതോടെ മുന്‍ ഡിജിപി മുഹമ്മദ് ഇസ്ഹാര്‍ ആലം, പഞ്ചാബ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശിവസേന നേതാക്കളായ നിശാന്ത് ശര്‍മ, ബാബ മാന്‍ സിങ് പെഹോവ വാ എന്നിവരെ വധിക്കാന്‍ നിജ്ജാര്‍ നിര്‍ദ്ദേശം നല്കി. പഞ്ചാബില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പഞ്ചാബ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗുണ്ടാ തലവന്‍ അര്‍ഷ്ദീപ് സിങ് ഗില്ലിനും ഇയാളുടെ അനുയായികള്‍ക്കുമൊപ്പം നിജ്ജാര്‍ പ്രവര്‍ത്തിച്ചതായും രഹസ്യന്വേഷണ ഏജന്‍സിയുടെ രേ്ഖകളില് പറയുന്നു.
2020-ല്‍ സിഖ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാരോപിച്ച് അച്ഛനും മകനുമായ മനോഹര്‍ ലാല്‍ അറോര, ജതീന്ദര്‍ബീര്‍ സിങ് അറോറ എന്നിവരെ വധിക്കാന്‍ അര്‍ഷ്ദീപിനെയാണ് നിജ്ജാര്‍ ചുമതലപ്പെടുത്തിയത്. ഇതേ വര്‍ഷം നവംബറില്‍ നടന്ന ആക്രമണത്തില്‍ മനോഹര്‍ ലാല്‍ സ്വന്തം വീട്ടില്‍ വച്ച് വെടിയേറ്റു മരിച്ചു. എന്നാല്‍ മകന് രക്ഷപ്പെട്ടു. 2021-ല്‍ നിജ്ജാറിന്റെ സ്വദേശമായ ഭാര് സിങ് പുരയിലെ പുരോഹിതനെ വധിക്കാനും ഇത്തരത്തില്‍ നിജ്ജാര്‍ അര്‍ഷ്ദീപിനെ നിയോഗിച്ചിരുന്നു. എന്നാല്‍ പുരോഹിതന് രക്ഷപ്പെട്ടു. ഇത്തരത്തില്‍ നിരവധി ആക്രമണ പദ്ധതികളും ഭീകര പ്രവര്‍ത്തനങ്ങളും പഞ്ചാബില്‍ നടപ്പിലാക്കാന്‍ ഇയാള്‍ കാനഡയില്‍ ഇരുന്നു പദ്ധതിയിട്ടതായി രേഖകള്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: