Categories: India

ഒറ്റ ദിവസം കൊണ്ട് 3,797 ഇസിജി എടുത്തു; പിന്നാലെ ഗിന്നസ് റെക്കോര്‍ഡ് പിറന്നു!

Published by

ഒറ്റ ദിവസം കൊണ്ട് ഏറ്റവും കൂടുതല്‍ ഇസിജി എടുത്ത് ഗിന്നസ് റെക്കോര്‍ഡ് കരസ്ഥമാക്കി ബെംഗളൂരു നാരായണ ഹെല്‍ത്ത് സിറ്റി. 24 മണിക്കൂറിനിടെ 3,797 പേരുടെ ഇസിജിയാണ് ആശുപത്രിയിലെടുത്തത്. സെപ്റ്റംബര്‍ 21-നായിരുന്നു ആശുപത്രിയില്‍ ഇത്രയേറെ ഇസിജികള്‍ എടുത്തത്. പിന്നാലെ വെള്ളിയാഴ്ച റെക്കോര്‍ഡ് പ്രകടനത്തിന്റെ സര്‍ട്ടിഫിക്കറ്റും ലഭിച്ചു.

ആരോഗ മേഖലയോടുള്ള നാരായണ സിറ്റിയുടെ പ്രതിബദ്ധതയാണ് പ്രകടമായതെന്ന് ഗിന്നസ് അധികൃതര്‍ പറഞ്ഞു. ആരോഗ്യ പരിശോധനയെക്കുറിച്ചും ഹൃദ്രോഗങ്ങള്‍ തടയുന്നതിനുള്ള പതിവ് പരിശോധനകളുടെ പ്രാധാന്യത്തെക്കുറിച്ചും ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്രയധികം ഇസിജി എടുത്തതെന്ന് ആശുപത്രി വ്യക്തമാക്കി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by