ന്യൂഡല്‍ഹി: പുതുച്ചേരിയിൽ ബിജെപി പ്രവര്‍ത്തകനെ ബോംബെറിഞ്ഞ കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഐഎ. പുതുച്ചേരി വില്ലിയന്നൂരില്‍ ബിജെപി പ്രവര്‍ത്തകനായിരുന്ന സെന്തില്‍ കുമാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ 13 പേര്‍ക്കെതിരെയാണ് എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചത്.
കേസിലെ സൂത്രധാരനായ നിത്യാനന്ദം, കൂട്ടാളികളായ വിഘ്‌നേഷ്, ശിവശങ്കര്‍, രാജ, പ്രദാപ്, കാര്‍ത്തികേയന്‍, വെങ്കടേഷ്, രാജാമണി, ഏഴുമല, കതിര്‍വേല്‍, രാമചന്ദ്രന്‍, ലക്ഷ്മണന്‍, ദിലീപന്‍, രാമനാഥന്‍ എന്നിവരെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. ആയുധ നിയമം, സ്‌ഫോടകവസ്തു നിയമം, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം. ബേക്കറിക്ക് മുന്‍പില്‍ മോട്ടോര്‍ സൈക്കിളിലെത്തിയ ആറംഗ സംഘം സെന്തിലിന് നേരെ ബോംബെറിയുകയും വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. സംഭവസ്ഥലത്ത് തന്നെ സെന്തില്‍ മരണപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: