നീറ്റ് പിജി 2023 ല്‍ പൂജ്യം പെര്സെന്റൈലുള്ളവര്ക്കും എംസിസി മെഡിക്കല്‍ പിജി മൂന്നാം റൗണ്ട്, സ്ട്രേ വേക്കന്‍സി റൗണ്ട് കൗണ്‍സലിങ്ങില്‍ പങ്കെടുക്കുന്നതിന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അനുമതി നല്കിയിട്ടുള്ളതിനാല് സെപ്തംബര്‍ 25 വരെ www.mcc.admissions.nic.in- ല്‍ ഫ്രഷ് രജിസ്ട്രേഷന് അവസരമുണ്ട്. കോളേജുകളും കോഴ്സുകളും തെരഞ്ഞെടുത്ത് ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്ത് ചോയിസ് ഫില്ലിങ്, ലോക്കിങ് നടപടികള്‍ പൂര്‍ത്തിയാക്കണം. ഇതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പ്രവേശന നടപടികളും പരിഷ്കരിച്ച നീറ്റ് പിജി കൗണ്‍സലിങ് 2023 ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലുണ്ട്. ഇത് www.mcc.nic.in/pg-medical counseling ല്‍ ലഭ്യമാണ്.
മൂന്നാം റൗണ്ട് അലോട്ട്മെന്റ് സെപ്തംബര്‍ 28 ന് പ്രസിദ്ധീകരിക്കും. സെപ്തംബര്‍ 29-ഒക്ടോബര്‍ 6 വരെ റിപ്പോര്‍ട്ട് ചെയ്ത് അഡ്മിഷന് നേടാം.
സ്ട്രേ വേക്കന്‍സി റൗണ്ടിലേക്ക് ഒക്ടോബര്‍ 9-11 വരെ പുതിയ രജിസ്ട്രേഷന് നടത്താം. ഫീസ് പേയ്മെന്റ് ചോയിസ് ഫില്ലിങ്, ലോക്കിങ് നടപടികള്‍ പൂര്‍ത്തിയാക്കുകയും വേണം. ഒക്ടോബര്‍ 14 ന് സീറ്റ് അലോട്ട്മെന്റ് ലഭിക്കും. ഒക്ടോബര്‍ 15-20 വരെ റിപ്പോര്‍ട്ട് ചെയ്ത് അഡ്മിഷന് നേടാം. കൂടുതല്‍ വിവരങ്ങള്‍ക്കും അപ്ഡേറ്റുകള്‍ക്കും വെബ് പോര്‍ട്ടല്‍ സന്ദര്‍ശിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: