പാലക്കാട്: ശക്തമായ മഴയെ തുടർന്ന് ഇന്നലെ ഉരുൾപൊട്ടൽ ഉണ്ടായ പാലക്കാട് പാലക്കയത്ത് രാത്രി മഴ കുറഞ്ഞു. പ്രദേശത്ത് വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് രണ്ട് കുടുംബങ്ങളെ മാറ്റിപ്പാർച്ചു. താഴ്ന്ന പ്രദേശങ്ങളിൽ നിന്നും വെള്ളം ഇറങ്ങിയെന്ന് അധികൃതർ വ്യക്തമാക്കി. കാഞ്ഞിരപ്പുഴ ഡാമിലെ ജലനിരപ്പ് ഇനിയും കുറഞ്ഞിട്ടില്ല. മൂന്ന് ഷട്ടറുകൾ 80 സെന്റിമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. സാധാരണ നിലയിൽ ഷട്ടറുകൾ ഇത്രയും അളവിൽ ഉയർത്താറില്ല.
ശക്തമായ മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ ഡാമിലേക്ക് വെള്ളം കുതിച്ചുയരുകയായിരുന്നു. പ്രദേശത്തെ കടകളിലും വീടുകളിലും വെള്ളം കയറിയത് വലിയ പ്രതിസന്ധിക്ക് കാരണമായി. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. രാവിലെ മുതൽ വീടുകളിലും ശുചീകരണ പ്രവർത്തനവും നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: