Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പോലീസിലെ ഭീകരരുടെ പിഎഫ്‌ഐ ബന്ധം

of terrorists in police

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2023, 05:00 am IST
in Editorial, Vicharam

അതീവ രഹസ്യമായ വിവരങ്ങള്‍ നിരോധിത ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന് ചോര്‍ത്തി നല്‍കിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് സൈബര്‍ പോലീസ് എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്ത സംഭവം വലിയ ആശങ്ക സൃഷ്ടിക്കുന്നതാണ്. പോലീസിലെ എസ്‌ഐടി ഉദ്യോഗസ്ഥരടക്കമുള്ളവരുടെ വ്യക്തിഗത വിവരങ്ങള്‍ പിഎഫ്‌ഐ ഭീകരനായ താരിഫ് റഹ്മാന് കൈമാറിയതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് കോട്ടയം സൈബര്‍ പോലീസ് എസ്‌ഐ: പി.എസ്. റിജുമോനെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ഇസ്ലാമിക ഭീകര സംഘടനകള്‍ക്ക് സ്വാധീനമുള്ള കോട്ടയം താഴത്തങ്ങാടി സ്വദേശിയായ ഇയാള്‍ക്ക് അടുത്തിടെ ചെന്നൈയില്‍നിന്ന് എന്‍ഐഎയുടെ പിടിയിലായ പിഎഫ്‌ഐ ഭീകരരുമായി ബന്ധമുണ്ടെന്നും കണ്ടെത്തിയിരിക്കുകയാണ്. ക്രൈംബ്രാഞ്ച് വിഭാഗത്തിലേക്കുള്ള പരീക്ഷ പാസ്സായിട്ടും അതില്‍ പ്രവേശിക്കാതെ ഈ പോലീസ് ഉദ്യോഗസ്ഥന്‍ സൈബര്‍ സെല്ലില്‍ തുടര്‍ന്നത് ഭീകരര്‍ക്ക് രഹസ്യം ചോര്‍ത്താന്‍ വേണ്ടിയാണെന്ന് തെളിഞ്ഞിരിക്കുന്നു. ഇത് ഒറ്റപ്പെട്ട സംഭവമല്ല. ഇതിനു മുന്‍പും പിഎഫ്‌ഐ ഭീകരര്‍ക്ക് വിവരം ചോര്‍ത്തിയതിന്റെ പേരില്‍ പോലീസുദ്യോഗസ്ഥര്‍ നടപടി നേരിട്ടുണ്ട്. തൊടുപുഴയിലെ സംഘപരിവാര്‍ നേതാക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തതിന് അനസ് എന്ന പോലീസുദ്യോഗസ്ഥനെ സര്‍വീസില്‍നിന്ന് നീക്കിയിരുന്നു. കൊല്ലത്തെ ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനും ഇസ്ലാമിക ഭീകരസംഘടനയുമായുള്ള ബന്ധത്തിന്റെ പേരില്‍ നടപടി നേരിടുകയുണ്ടായി.

പച്ച വെളിച്ചം എന്ന പേരില്‍ പിഎഫ്‌ഐ ഉള്‍പ്പെടെയുള്ള ഭീകരവാദ സംഘടനകളോട് അനുഭാവം പുലര്‍ത്തുന്ന ഒരു കൂട്ടായ്‌മ പോലീസില്‍ പ്രവര്‍ത്തിക്കുന്നതിന്റെ പല വിവരങ്ങളും പുറത്തുവന്നതാണ്. 800ലേറെ പോലീസുകാര്‍ക്ക് ഇത്തരം ബന്ധമുള്ളതായി എന്‍ഐഎ അന്വേഷിച്ച് കണ്ടെത്തുകയുണ്ടായി. പിഎഫ്‌ഐ നേതൃത്വവുമായി പലനിലകളില്‍ അടുത്ത ബന്ധം പുലര്‍ത്തുന്ന ഇവര്‍ അവര്‍ക്ക് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കുകയാണെന്ന് മനസ്സിലാക്കിയ എന്‍ഐഎ ഇതുസംബന്ധിച്ച ഒരു റിപ്പോര്‍ട്ട് പോലീസിന് നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യം കേരള പോലീസ് ഔദ്യോഗികമായി നിഷേധിക്കുകയാണുണ്ടായത്. അതേസമയം പിഎഫ്‌ഐയുമായി ബന്ധം സ്ഥാപിച്ച കാലടി പോലീസ് സ്റ്റേഷനിലെ സിയാദ് എന്ന പോലീസുദ്യോഗസ്ഥനെ ഇതേ ദിവസം തന്നെ സസ്‌പെന്‍ഡു ചെയ്യുകയുണ്ടായി. പിഎഫ്‌ഐയുടെ മിന്നല്‍ ഹര്‍ത്താലില്‍ പെരുമ്പാവൂരിലെ കെഎസ്ആര്‍ടിസി ബസുകള്‍ അടിച്ചുതകര്‍ത്ത തീവ്രവാദികളെ സഹായിക്കുകയായിരുന്നു ഇയാള്‍. അറസ്റ്റിലായ മൂന്ന് പിഎഫ്‌ഐ ഭീകരവാദികളെ വിട്ടയയ്‌ക്കാന്‍ പെരുമ്പാവൂര്‍ പോലീസിനെ സ്വാധീനിക്കുകയും ചെയ്തു. എന്‍ഐഎ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോള്‍ പിഎഫ്‌ഐയുമായി നിരന്തരമായ ബന്ധം പുലര്‍ത്തുന്നയാളാണ് ഇയാളെന്ന് തിരിച്ചറിയുകയുണ്ടായി. ‘പച്ചവെളിച്ച’ത്തില്‍പ്പെടുന്ന പോലീസുദ്യോഗസ്ഥര്‍ പിഎഫ്‌ഐയുടെ താല്‍പ്പര്യം സംരക്ഷിക്കുന്നവരാണെന്ന് ഇതോടെ വ്യക്തമായി.

കേരളത്തില്‍ മാത്രം എന്തുകൊണ്ട് ഇങ്ങനെയൊരു പോലീസ്-ഭീകരബന്ധം നിലനില്‍ക്കുന്നുവെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. പിഎഫ്‌ഐ ഉള്‍പ്പെടെയുള്ള ഭീകരസംഘടനകള്‍ക്ക് ലഭിക്കുന്ന രാഷ്‌ട്രീയ-ഭരണ പിന്തുണയാണ് ഇതിനു കാരണം. കാലങ്ങളായി സംഭവിക്കുന്നതും കണ്ടുപിടിച്ചാല്‍ തന്നെ തങ്ങള്‍ ശിക്ഷിക്കപ്പെടില്ലെന്നും, ചെറിയ അച്ചടക്ക നടപടി നേരിട്ടാലും ആത്യന്തികമായി തങ്ങളെ രക്ഷിക്കാന്‍ ആളുണ്ടെന്നുമുള്ള ഉറച്ച വിശ്വാസമാണ് രാജ്യദ്രോഹ പ്രവര്‍ത്തനം നടത്താന്‍ ഇത്തരം പോലീസുകാരെ പ്രേരിപ്പിക്കുന്നത്. ഇടതു സര്‍ക്കാരിന്റെ താളത്തിനൊത്ത് തുള്ളുന്ന പോലീസ് മേധാവികളും ഭീകരാഭിമുഖ്യമുള്ള പോലീസുകാരോട് മൃദുസമീപനം പുലര്‍ത്തുകയാണ്. ഭീകരബന്ധത്തിന്റെ പേരില്‍ പോലീസുകാര്‍ നടപടി നേരിടുന്നതിന്റെ വിവരങ്ങള്‍ പോലും പുറത്തുവിടാതിരിക്കുന്നത് ഇതിന്റെ ഭാഗമാണ്. തൊടുപുഴയില്‍ ഭീകരവാദ സംഘടനയ്‌ക്ക് രഹസ്യവിവരം ചോര്‍ത്തിയതില്‍നിന്ന് മറ്റൊന്നുകൂടി പുറത്തുവരികയാണ്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചിരിക്കുകയാണെങ്കിലും ഇക്കൂട്ടരുടെ പ്രവര്‍ത്തനം ശക്തമായ നിലയില്‍ നടക്കുന്നുണ്ട്. പോലീസുകാരുടെ പോലും സഹായത്തോടെ ഈ ഭീകരര്‍ ഇപ്പോഴും വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നുവെന്നാണ് മനസ്സിലാവുന്നത്. കേരളാ പോലീസിന്റെ ഭാഗത്തുനിന്ന് ഇതിനെതിരെ ശക്തമായ നടപടികളുണ്ടാവുമെന്ന് പ്രതീക്ഷിക്കാനാവില്ല. എന്‍ഐഎ അതീവ ജാഗ്രതയോടെ തുടര്‍ന്നും പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.

Tags: PICKKerala PolicePFI connectionCyber Police
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസിൽ രണ്ട് ‘ഇടിപ്പൊലീസുകാരെ’ നിയമിച്ച് സര്‍ക്കാര്‍ ; പിഎസ് സി റാങ്ക് ലിസ്റ്റില്‍ ഇല്ലാത്ത രണ്ട് സിപിഎം യുവാക്കള്‍ക്ക് എസ് ഐ ആയി നേരിട്ട് നിയമനം

Varadyam

സൗരഭ്  സിങ്ങിന്റെ സൈനിക വിജയങ്ങള്‍

വഞ്ചിയൂരില്‍ നിന്നും കതിരുകാള ആറ്റുകാല്‍ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടപ്പോള്‍
Kerala

ആറ്റുകാല്‍ പൊങ്കാല: പഴുതടച്ച സുരക്ഷയുമായി പോലീസ്; പാര്‍ക്കിങ് അറിയാന്‍ ക്യുആര്‍ കോഡ്, കെഎസ്ആര്‍ടിസി ഷട്ടിലും

Kerala

കേസില്‍ കുടുക്കാന്‍ ആസൂത്രിത നീക്കം; കേസ് രാഷ്‌ട്രീയപ്രേരിതം: ശ്രീലേഖ

Kerala

പോലീസ് ജീപ്പ് തടഞ്ഞ് അസഭ്യവർഷം; രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍, പ്രതിപട്ടികയിൽ ഒമ്പത് പേർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കരമന ജയൻ എൻഡിഎ സ്ഥാനാർത്ഥി; ചിറയിൻകീഴിൽ കോൺഗ്രസ് വിട്ട ബി.എസ് അനൂപ് മത്സരിച്ചേക്കും

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.